Published On: Mon, Aug 28th, 2017

ഗുര്‍മീത് റാം റഹിമിന് 10 വര്‍ഷം തടവ്

gurmeet-ram-rahim-singh-in-msg-the-messenger-of-god_1453815734_725x725ചണ്ഡീഗഡ്: ആശ്രമത്തിലെ അനുയായിയായിരുന്ന പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന് 10 വര്‍ഷം തടവുശിക്ഷ വിധിച്ചു. പ്രത്യേക സി.ബി.ഐ കോടതിയാണ് ദേരാ സച്ചാ സൗദ നേതാവായ ഗുര്‍മീതിന് ശിക്ഷ വിധിച്ചത്. ഹരിയാനയിലെ റോഹ്തക് ജയിലില്‍ പ്രത്യേകം കോടതി സജ്ജമാക്കിയാണ് ജഡ്ജി ജഗദീപ് സിംഗ് വിധി പ്രസ്താവിച്ചത്. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ഗുര്‍മീത് ചെയ്തതെന്നും ഇത് പരിഗണിച്ച് പരമാവധി ശിക്ഷ നല്‍കണമെന്നും സി.ബി.ഐ കോടതിയില്‍ വാദിച്ചു. ഗുര്‍മീത് നിരവധി ആളുകള്‍ക്ക് സഹായം നല്‍കിയ വ്യക്തിയാണെന്നും പ്രായം, ആരോഗ്യം എന്നിവ കൂടി പരിഗണിച്ച് കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രതിഭാഗം വാദിച്ചു. വാദം പുരോഗമിക്കുന്നതിനിടെ ജഡ്ജിക്കു മുന്നില്‍ ആള്‍ദൈവം പൊട്ടിക്കരഞ്ഞ് മാപ്പ് അപേക്ഷിച്ചിരുന്നു. ഗുര്‍മീതിനെതിരായി വിധി പ്രസ്താവിച്ചതിനെ തുടര്‍ന്ന് അഞ്ച് സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം ഹരിയാനയില്‍ ഗുര്‍മീത് അനുയായികള്‍ കലാപം ആരംഭിച്ചു.

 

Photo Courtesy : Google / Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഗുര്‍മീത് റാം റഹിമിന് 10 വര്‍ഷം തടവ്