Published On: Fri, May 4th, 2018

ജിഎസ്ടി- സമീപകാല സംഭവവികാസങ്ങള്‍- ഭാഗം ഒന്ന്

 

gstഇന്ത്യയുടെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായി ജിഎസ്ടിയെ വാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. നിലനില്‍ക്കുന്ന പരോക്ഷ നികുതി സംവിധാനം ലളിതമാക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമം കൊണ്ടുവന്നത്. നികുതി സംവിധാനത്തില്‍ സമഗ്രപരിഷ്‌കാരം കൊണ്ടുവരുന്നതിന് ഒരു സാങ്കേതികവിദ്യയുടെ ചട്ടക്കൂട് ആവശ്യമാണ്. അബികോര്‍ ആന്റ് ബിന്‍സെല്‍ ടെക്‌നോവെല്‍ഡ് ലിമിറ്റഡ് കേസില്‍ ബോംബെ ഹൈക്കോടതി നിരീക്ഷിക്കുന്നത് ഭരണം നികുതി സൗഹൃദമല്ലെന്നാണ്.

ഇതേ കേസില്‍ കോടതി നിരീക്ഷിച്ചത് ഇങ്ങനെയാണ്: ‘ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് നിയമം നടപ്പിലാക്കേണ്ടവര്‍ അവശ്യമായ സംവിധാനം നടപ്പിലാക്കണമെന്നതാണ്. രാജ്യത്തിന്റെ അന്തസ്സും അഭിമാനവും പ്രതിച്ഛായയും സംരക്ഷിക്കാന്‍ ഇത് അത്യാവശ്യമാണ്. സംസ്ഥാനത്തിലും രാജ്യത്തിലും വിദേശനിക്ഷേപം സ്വാഗതം ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. ഇത്തരം പരാതികള്‍ അപൂര്‍വ്വമാണെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എത്ര ഉയരത്തിലുള്ള ഉദ്യോഗസ്ഥാനായാലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാനും മേല്‍നോട്ടം വഹിക്കാനും മാത്രമേ കഴിയൂ.’ ഇതുപോലെ അലഹബാദ് ഹൈക്കോടതിയില്‍ ഒരു സമാന കേസില്‍ നികുതിദായകരുടെ കഷ്ടപ്പാടുകള്‍ കണക്കിലെടുത്ത് കോടതി നേരിട്ട് പരാതി നല്‍കാന്‍ അനുവദിച്ചു.

ഈ പശ്ചാത്തലത്തില്‍, നികുതി ദായകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ ഇറക്കുകയുണ്ടായി.

ട്രാന്‍സിഷണല്‍ ക്രെഡിറ്റ്
ഒരു നികുതിദായകന് ലഭ്യമായ ട്രാന്‍സിഷനല്‍ ക്രെഡിറ്റ് കേസ് തര്‍ക്കവേദിയില്‍ കൂടി കടന്നുവരികയാണ്. ട്രാന്‍സിഷനല്‍ ക്രെഡിറ്റുമായി ബന്ധപ്പെട്ട ഒരു വര്‍ഷത്തെ കാലപരിധി പല കോടതികളിലും വെല്ലുവിളിക്കപ്പെടുകയുണ്ടായി. ഈയിടെ വില്ലോവുഡ് കെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഗുജറാത്ത് ഹൈക്കോടതിയില്‍ നല്‍കിയ കേസ് ഇതിന് ഉദാഹരണമാണ്. ഒരു വര്‍ഷത്തെ കാലപരിധി ഡീലറെ അയാളുടെ സ്ഥാപിത താല്‍പര്യങ്ങളില്‍ നിന്നും എടുത്തുമാറ്റുകയാണ്. ഇതിന് പുറമെ ചില കോടതികളില്‍, ഉദാഹരണത്തിന് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ അരിഹന്റ് സൂപ്പര്‍സ്ട്രക്ചര്‍ ലിമിറ്റഡ് കേസില്‍ ജിഎസ്ടി ട്രാന്‍ 1 ഫോമില്‍ ഇലക്ട്രോണിക്‌സ് വഴിയായോ അതല്ലെങ്കില്‍ നേരിട്ടോ ഫയല്‍ ചെയ്യാനാണ് കോടതി ഉത്തരവായത്. സര്‍ക്കാരിനോടും ഇക്കാര്യം പ്രോത്സാഹിപ്പിക്കാവുന്നതാണെന്നും കോടതി നിര്‍ദേശിച്ചു.

മറ്റൊരു സ്വാഗതാര്‍ഹമായ നടപടിയില്‍, കേന്ദ്രസര്‍ക്കാര്‍ ഒരു ഉത്തരവില്‍ (ഓര്‍ഡര്‍ നമ്പര്‍ 1/2018- മാര്‍ച്ച് 28, 2018) ക്രെഡിറ്റ് തിരിച്ചുകിട്ടാനുള്ള കേസില്‍, ജിഎസ്ടി ട്രാന്‍ 2 ഫാറത്തില്‍ സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യാവുന്നതാണെന്ന് നിര്‍ദേശിക്കുകയുണ്ടായി. 2018 മാര്‍ച്ച് 31 മുതല്‍ 2018 ജൂണ്‍ 30 വരെ കാലാവധി നല്‍കിയിട്ടുണ്ട്.

കയറ്റുമതിയുമായി ബന്ധപ്പെട്ട വ്യക്തതകള്‍

കയറ്റുമതിയുടെ കാര്യത്തിലുള്ള റീഫണ്ടിന്റെ പശ്ചാത്തലത്തില്‍, സര്‍ക്കാര്‍ നമ്പര്‍ 37/11/2018 സര്‍ക്കുലര്‍ ഇറക്കുകയുണ്ടായി. ജിഎസ്ടിയുടെ കീഴിലുള്ള റീഫണ്ടുമായി ബന്ധപ്പെട്ട ഒരു പിടി പ്രശ്‌നങ്ങളില്‍ വ്യക്തതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. ഇതിലെ ചില പ്രധാന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു;

1. സിജിഎസ്ടി/ എസ്ജിഎസ്ടി/ ഐജിഎസ്ടി/ യുടിജിഎസ്ടി എന്നിവ വഴി ഇതുവരെ ലഭിക്കാത്ത ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അടിസ്ഥാന കസ്റ്റംസ് തീരുവ ലഭിച്ച കേസില്‍ മാത്രമേ അവകാശപ്പെടാനാവൂ. ഇത് നികുതി ദായകന് രണ്ട് സാധ്യതകള്‍ നല്‍കുന്നു. ഒന്നുകില്‍ റീഫണ്ട് അവകാശപ്പെടാം അതല്ലെങ്കില്‍ നികുതിയുടെ ഓരോ ഇനങ്ങളിലും ഡ്രോബാക് ആവശ്യപ്പെടാം.
2. സെന്‍ട്രല്‍ ടാക്‌സ് വഴി ഡ്രോബാക് അനുവദിച്ച കേസില്‍ മാത്രമേ എസ്ജിഎസ്ടിയിലെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ഉപയോഗപ്പെടുത്താന്‍ സാധിക്കൂ.

3. എല്‍യുടിയോ ബോണ്ടോ എക്‌സിക്യൂട്ട് ചെയ്യുന്ന തീയതിക്ക് മുമ്പ് കയറ്റുമതിയുടെ തീയതി ആയിരുന്നാല്‍ പോലും റീഫണ്ടിന്റെ ആനുകൂല്യം തടയാന്‍ കഴിയില്ല.
4.ബോണ്ടിന് കീഴിലാണ് കയറ്റുമതിയെങ്കില്‍, സിജിഎസ്ടി നിയമത്തില്‍ 96എ റൂള്‍ പ്രകാരം ഇന്‍വോയ്‌സ് തീയതി മുതല്‍ മൂന്ന് മാസം വരെയുളള കാലാവധിക്കൊപ്പം കഴിഞ്ഞ 15 ദിവസം കൂടി കൂടുതലായി ചരക്കിന്റെ കയറ്റുമതിക്ക് അനുവദിക്കുന്നുണ്ട്. ഈ കാലാവധി വീണ്ടും നീട്ടാന്‍ കഴിയുമോ എന്ന് എല്ലാ വസ്തുതകളും പരിശോധിച്ച് തീരുമാനമെടുക്കാനാണ് സര്‍ക്കുലറില്‍ ബന്ധപ്പെട്ട അധികാരികളെ നിര്‍ബന്ധിക്കുന്നത്്.

5.റീഫണ്ട് ക്ലെയിമിന് പ്രത്യേക കാലപരിധിയൊന്നും ജിഎസ്ടി നിയമം അനുശാസിക്കുന്നില്ല. മാസാമാസമോ മൂന്ന് മാസം കൂടുമ്പോഴോ റീഫണ്ട് ഫയല്‍ ചെയ്യാം. കാലാവധി ഒരിക്കലും രണ്ട് വ്യത്യസ്ത സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടരുതെന്ന് മാത്രമാണ് പറയുന്നത്.

6. മെര്‍ച്ചന്റ് കയറ്റുമതിക്കാര്‍ക്ക് ചരക്കി•േലുള്ള നികുതിയില്‍ 0.1% നികുതിയിളവ് എന്നത് ഐച്ഛികമാണ്. നികുതിയുടെ മുഴുവന്‍ റേറ്റില്‍ വിതരണം ചെയ്യുന്നത് തിരഞ്ഞെടുക്കാനാണ് നികുതിദായകര്‍ ശ്രമിക്കുക. കയറ്റുമതിക്കാര്‍ക്കുള്ള ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റില്‍ എല്ലാ വ്യവസ്ഥകളും പാലിച്ചാല്‍ മാത്രമേ 0.1% എന്ന നികുതിയിളവ് ബാധകമാവൂ.

ജോബ്/വര്‍ക്കുമായി ബന്ധപ്പെട്ടത്
ജോബ്/വര്‍ക്കുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങളില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ളതാണ് നമ്പര്‍ 38/12/2018 എന്ന സര്‍ക്കാര്‍ സര്‍ക്കുലര്‍. ചില പ്രധാന കാര്യങ്ങള്‍ ചുവടെ കുറിക്കുന്നു:

1. രജിസ്‌ട്രേഷന് ആവശ്യമായ കാര്യങ്ങളില്‍, 20 ലക്ഷം എന്ന പരിധിക്ക് മുകളില്‍ ഇന്ത്യയിലൊട്ടാകെ ഒരു വര്‍ഷം വിറ്റുവരവ് വന്നാല്‍ മാത്രമേ വ്യക്തിയോ സ്ഥാപനമോ രജിസ്‌ട്രേഷന്‍ എടുക്കേണ്ട ആവശ്യമുള്ളൂ.
2. ജോബ് വര്‍ക്കിനായി അയക്കുന്ന ചരക്ക് ഒരു ദിവസം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള കാലാവധിക്കുള്ളില്‍ മടങ്ങിവന്നാല്‍ മാത്രമേ ആ ചരക്കിനെ ജോബ് വര്‍ക്കായി കണക്കാക്കാനാവൂ. അല്ലാത്ത പക്ഷം ചരക്ക് പ്രധാന വ്യാപാരി മറ്റൊരു കൂട്ടര്‍ക്ക് അയക്കുന്നതായേ കണക്കാക്കാനാവൂ. അതുപോലെ ജോബ് വര്‍ക്കിനായി അയച്ച ചരക്ക് ഒരു ദിവസം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള കാലാവധിക്കുള്ളില്‍ അയച്ചയാള്‍ക്ക് തന്നെ തിരിച്ചെത്തിയിരിക്കണം. ഈ ഇടക്കാലയളവിലെ തുകയുടെ പലിശയ്ക്കും നികുതി ഈടാക്കും. ഇനി ഈ ചരക്ക് മൂന്ന് മാസത്തെ കാലപരിധിയും കടന്ന ശേഷമാണ് ജോബ് വര്‍ക്കര്‍ മുഖ്യ വിതരണക്കാരന് തിരിച്ചയക്കുന്നതെന്ന് കരുതുക. ഇത്തരം കേസില്‍ ഈ ചരക്ക് ജോബ് വര്‍ക്കര്‍ മുഖ്യ ബിസിനസുകാരന് വിതരണം ചെയ്ത ചരക്കായി കണക്കാക്കും. ഇനി ജോബ് വര്‍ക്കര്‍ ഈ സന്ദര്‍ഭത്തില്‍ രജിസ്‌ട്രേഷന്‍ എടുക്കാത്ത വ്യക്തിയാണെങ്കില്‍, പ്രധാന ബിസിനസുകാരന്‍ ആ ചരക്കിന് ജിഎസ്ടി നല്‍കേണ്ടിവരും.

3. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ പശ്ചാത്തലത്തില്‍, ജോബ് വര്‍ക്കര്‍ക്ക് ചരക്ക് പ്രധാനബിസിനസുകാരന്‍ അയച്ചുകൊടുത്തതായാലും അതല്ലെങ്കില്‍ പ്രധാന ജോബ് വര്‍ക്കര്‍ക്ക് ഇടനിലക്കാരന്‍ വഴിയല്ലാതെ നേരിട്ട് ലഭിച്ചാലും പ്രധാന ബിസിനസുകാരന്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന് അര്‍ഹനായിരിക്കും. അതുപോലെ രജിസ്‌ട്രേഷന്‍ എടുത്ത ജോബ് വര്‍ക്കര്‍ ആണെങ്കിലും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന് അര്‍ഹനായിരിക്കും.

മേല്‍ സൂചിപ്പിച്ച സര്‍ക്കുലറുകള്‍ എല്ലാം ജിഎസ്ടി നിയമവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളില്‍ വെളിച്ചം പകരുന്നു. വരാനിരിക്കുന്ന ലേഖനങ്ങളില്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളും മറ്റും പരിചയപ്പെടുത്തും.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ജിഎസ്ടി- സമീപകാല സംഭവവികാസങ്ങള്‍- ഭാഗം ഒന്ന്