Published On: Mon, Jul 3rd, 2017

ജിഎസ്ടിയും റിയല്‍ എസ്റ്റേറ്റ് മേഖലയും

 

AAEAAQAAAAAAAAv0AAAAJGI0ODdhMDZmLTRlNzYtNDdmYi1iYzkwLWQ1MDA3NzBmMTE5ZQഇന്ത്യയിലെ പ്രധാന ബിസിനസ് മേഖലയില്‍ ഒന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖല. ഇന്ത്യയുടെ മൊത്ത ആഭ്യന്തരോല്‍പാദനത്തിന്റെ (ജിഡിപി) ഏഴ് ശതമാനത്തോളം വരുന്നത് ഈ മേഖലയില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കുന്ന രണ്ടാമത്തെ മേഖല കൂടിയാണത്രെ റിയല്‍ എസ്റ്റേറ്റ് രംഗം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റവും വലിയ സംഭാവന ചെയ്യുന്ന മേഖലയാണിത്.

ചരക്ക് സേവന നികുതി(ജിഎസ്ടി) എന്നത് ഒരു ദശകം നീണ്ട യാത്രയാണ്. 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഏറ്റവും വലിയ പരിഷ്‌കാരമാണിത്. ഇതോടെ ഇന്ത്യയ്ക്ക് ഒരു പൊതുവായ വിപണി നിലവില്‍ വന്നിരിക്കുന്നു. ഇന്ത്യയുടെ നികുതി അടിത്തറ വിപുലമായിരിക്കുന്നു. ആഭ്യന്തര പരോക്ഷ നികുതികളില്‍ നിന്നുള്ള വരുമാനം കൂടുകയാണ്. വിഭവങ്ങളുടെ ഫലപ്രദമായ വിന്യാസം ജനക്ഷേമം വര്‍ധിപ്പിക്കും. പക്ഷെ ഇതേ ജിഎസ്ടി എങ്ങനെയാണ് റിയല്‍ എസ്റ്റേറ്റ് മേഖലയെ ബാധിക്കുക എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത ഉണ്ടായിട്ടില്ല. റിയല്‍ എസ്റ്റേറ്റ് മേഖല ഏറെ വൈവിധ്യങ്ങളുള്ള ഒന്നാണ്. ഇവിടെ ഭൂമിയിന്മേലുള്ള നികുതി, സ്റ്റാമ്പ് ഡ്യൂട്ടി, വിവിധ സംസ്ഥാനനിയമങ്ങള്‍, സെസ്സിന്‍മേലുള്ള പ്രാദേശിക നികുതി, നിര്‍മ്മാണ സേവനങ്ങളില്‍ ചിലതിന്മേലുള്ള നികുതിയിളവ് എന്നിങ്ങനെ പല ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്്. ഈ സാഹചര്യത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ ചരക്ക് സേവന നികുതിയിലേക്ക് എങ്ങനെ ഒതുക്കാന്‍ കഴിയുമെന്നത് ബുദ്ധിമുട്ടുള്ള ഒരു ദൗത്യമാണ്. അതേ സമയം, ഇത്തരം സംശയങ്ങള്‍ ദൂരീകരിക്കേണ്ടത് ആവശ്യമാണ്.

ഇപ്പോള്‍ ഡവലപര്‍മാര്‍ക്ക് ലഭ്യമായ നികുതിയിളവിനെപ്പറ്റി ജിഎസ്ടിയില്‍ വ്യക്തതയില്ല. ജിഎസ്ടിയുടെ പരിധിയില്‍ നിന്നും ഭൂമി ഒഴിവാക്കുന്നത് ഭാവിയില്‍ കൂടുതല്‍ അവ്യക്തതകള്‍ക്കും കേസുകള്‍ക്കും വഴിവെക്കും. ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, കാനഡ, ന്യൂസിലാന്റ് എന്നീ രാഷ്ട്രങ്ങളിലേതുപോലെ ജിഎസ്ടിയുടെ പരിധിയില്‍ ഭൂമിയെക്കൂടി വൈകാതെ ഉള്‍പ്പെടുത്തിയേക്കും. ഇതിന് ജിഎസ്ടിയുടെ കീഴില്‍ സ്റ്റാമ്പ് ഡ്യൂട്ടി കൂടി ഏര്‍പ്പെടുത്തിയേക്കൂം. ഭൂമിയിടപാടില്‍ കള്ളപ്പണം നിയന്ത്രിക്കാനും റവന്യൂനഷ്ടം ഒഴിവാക്കാനും വേണ്ടി ഭൂമിയും സ്റ്റാമ്പ് ഡ്യൂട്ടിയും ജിഎസ്ടിയുടെ കീഴിലാക്കാന്‍ നിര്‍ദേശമുണ്ട്.

എങ്കിലും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജിഎസ്ടിയുടെ പ്രത്യാഘാതം എന്താകുമെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ സമയമായിട്ടില്ല. എന്തായാലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് പല മേഖലകളിലും ആശ്വാസമാകും. നിലവില്‍ ചരക്ക് നീങ്ങുന്നതിന്റെ ഓരോ ഘട്ടത്തിലും നികുതി കൊടുക്കേണ്ട അവസ്ഥ ഒഴിവായിക്കിട്ടും. നികുതിയുമായി ബന്ധപ്പെട്ട സമ്മതങ്ങള്‍ പലതും യുക്ത്യനുസൃതമാക്കാനാകും. നിയമയുദ്ധത്തിന്റെ പേരിലുള്ള ചെലവുകള്‍ ഒഴിവാക്കല്‍, ബന്ധപ്പെട്ട മേഖലകളുടെ വളര്‍ച്ചയില്‍ നിന്നുണ്ടാകുന്ന നേട്ടം, സംസ്ഥാനാന്തര ചരക്ക് നീക്കത്തിന്റെ സുഗമത, ഭൂമി ഡവലപ് ചെയ്യുന്ന ബിസിനസ്സുകാരന്റെ പക്കല്‍ നിക്ഷേപിക്കപ്പെട്ട വായ്പയുടെ ഏകീകരണം മൂലം ഉണ്ടാകുന്ന പണത്തിന്റെ ലഭ്യത- ഇതെല്ലാം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജിഎസ്ടി നടപ്പാക്കിയാല്‍ ഉണ്ടാകാന്‍ പോകുന്ന മെച്ചങ്ങളാണ്.

വാങ്ങുന്നയാളുടെ മേലുള്ള ജിഎസ്ടി പ്രത്യാഘാതം
പണികഴിച്ച് സ്വത്ത് വാങ്ങുമ്പോള്‍ അത് ഭൂമിയെ ബാധിക്കില്ല. കാരണം ജിഎസ്ടി ഒരിക്കലും സ്റ്റാമ്പ് ഡ്യൂട്ടിയോ രജിസ്‌ട്രേഷന്‍ ചെലവുകളോ വാങ്ങുന്നില്ല. സമീപഭാവിയില്‍ ഇതെല്ലാം അതുപോലെ തന്നെ തുടരാനാണ് സാധ്യത. തീര്‍ച്ചയായും ഭരണഘടനാപരമായ പരിഷ്‌കാരത്തിലൂടെ മാത്രമേ സ്റ്റാമ്പ് ഡ്യൂട്ടി ചെലുത്താന്‍ കഴിയൂ.

പണിതീര്‍ത്ത് വാങ്ങുന്ന റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടിയുടെ വിലയില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. കാരണം ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് സ്വത്തിനുള്ള പരോക്ഷ നികുതി 25 ശതമാനമാണെങ്കില്‍ ജിഎസ്ടി പ്രകാരം ഇത് 12 മുതല്‍ 18 ശതമാനം വരെയായി കുറയാന്‍ സാധ്യതയുണ്ട്. എന്തായാലും താങ്ങാവുന്ന ചെലവിലുള്ള വീടുകളെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് ഹൗസിംഗ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഈയിടെ പ്രസ്താവിച്ചത്. വരും നാളുകളില്‍ ഇതെങ്ങനെയാണ് നടപ്പാക്കാന്‍ പോകുന്നതെന്ന് കാണുന്നത് നന്നായിരിക്കും.

ഡവലപറുടെ മേലുള്ള ജിഎസ്ടി പ്രത്യാഘാതം

നിര്‍മ്മാണത്തിനുപയോഗിക്കുന്ന സ്റ്റീല്‍, സിമന്റ് എന്നിവ പോലുള്ള അസംസ്‌കൃത വസ്തുക്കളുടെ മേലുള്ള ബാധ്യത ഡവലപര്‍ക്ക് കുറയാന്‍ പോകുകയാണ്. കാരണം ഇതിനെല്ലാം ഇവര്‍ക്ക് നികുതി വായ്പ ലഭിക്കും. ഇത് ഫലത്തില്‍ നിര്‍മ്മാണച്ചെലവ് കുറയ്ക്കും. കരാര്‍ അടിസ്ഥാനത്തിലുള്ള തൊഴില്‍സേവനത്തിന് നികുതി വായ്പ അര്‍ഹമാണെന്ന് പരിഷ്‌കരിച്ച ജിഎസ്ടി നിയമത്തില്‍ പറയുന്നു. കെട്ടിടനിര്‍മ്മാണത്തെ ഒരു സേവനമായാണ് മാതൃകാ ജിഎസ്ടി നിയമം കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിന്മേല്‍ കൂടുതല്‍ വ്യാഖ്യാനം ഉണ്ടാകേണ്ടതുണ്ട്.

ഒരു മാറ്റത്തിന്റെ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍, റിയല്‍ എസ്റ്റേറ്റ് ഡവലപര്‍മാര്‍ തങ്ങളുടെ മേഖലയിലെ ജിഎസ്ടിയുടെ പ്രത്യാഘാതമെന്ത് എന്നതിനെ വിമര്‍ശനാത്മകബുദ്ധിയോടെ വിലയിരുത്തേണ്ടതുണ്ട്. ജിഎസ്ടി വ്യവസ്ഥയിലേക്ക് മാറ്റാന്‍ പോകുന്ന വായ്പയെക്കുറിച്ച് കൃത്യതയോടെ തീരുമാനിക്കേണ്ടത് സുപ്രധാനമാണ്. ഇതിനു പുറമേ, 2017 ജൂലൈ ഒന്ന് മുതലാണ് ജിഎസ്ടി പ്രാബല്യത്തില്‍ വരാന്‍ പോകുന്നത് എന്നത് പരിഗണിച്ചാല്‍, ഡവലപര്‍മാര്‍ ഏപ്രില്‍, ജൂണ്‍ മാസങ്ങളിലെ വായ്പാസ്വീകാര്യത വിലയിരുത്തേണ്ടതുണ്ട്. എന്റെ കാഴ്ചപ്പാടില്‍, ഉചിതമായി ക്രമീകരിച്ചാല്‍, ഇതുവരെയുള്ള വായ്പ ജിഎസ്ടി വ്യവസ്ഥയിലേക്ക് മാറ്റാവുന്നതേയുള്ളൂ. നിയമതര്‍ക്കമുള്ള വസ്തുക്കളുടെ കാര്യത്തില്‍ പ്രത്യേകിച്ചും.

 

 

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ജിഎസ്ടിയും റിയല്‍ എസ്റ്റേറ്റ് മേഖലയും