Published On: Tue, Jul 4th, 2017

കാര്‍ഷികമേഖലയിലെ ജിഎസ്ടി

 

Untitledഇന്ത്യ ഒരു കാര്‍ഷിക സമ്പദ്ഘടനയാണ്. ഗ്രാമീണ ഇന്ത്യയില്‍ നല്ലൊരു ശതമാനം കുടുംബങ്ങളും അവരുടെ പ്രധാന ജീവിതമാര്‍ഗ്ഗമെന്ന നിലയില്‍ കൃഷിയെയാണ് ആശ്രയിക്കുന്നത്. കാര്‍ഷികമേഖലയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആളുകളുടെ എണ്ണത്തിലെ വലിപ്പം കണക്കിലെടുത്താല്‍, കാര്‍ഷികമേഖലയെ ബാധിക്കുന്ന ഏത് സാമ്പത്തിക നയവും വലിയ സാമൂഹ്യ-സാമ്പത്തിക പ്രത്യാഘാതം കണക്കിലെടുക്കുമ്പോള്‍ പരിഗണിക്കണം. ആ നയത്തിന്റെ പണസംബന്ധമായ പ്രത്യാഘാതത്തിന് പുറമെ പരിഗണിക്കേണ്ടതാണ് ഇതും.

പരമ്പരാഗതമായി, കാര്‍ഷികമേഖലയിലെ ഏത് തരം നികുതിയും ഇന്ത്യയില്‍ സാധാരണയായി നിരുത്സാഹപ്പെടുത്താറുണ്ട്. ജിഎസ്ടിയുടെ വിശാല പരിധി നിശ്ചയിക്കുമ്പോള്‍ ഈ വികാരം കൂടി കണക്കിലെടുക്കണം. 2017 മാര്‍ച്ച് 29ന് ലോക്‌സഭ പാസാക്കിയ സിജിഎസ്ടി ബില്ലില്‍ ഭൂമിയില്‍ കൃഷിചെയ്ത് കിട്ടുന്ന ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നിടത്തോളം ഒരു കൃഷിക്കാരന്‍ ജിഎസ്ടിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബാധ്യസ്ഥനായിരിക്കില്ലെന്ന് പറയുന്നു. അതുകൊണ്ട് തന്നെ ആരാണ് കൃഷിക്കാരന്‍ എന്ന ചോദ്യം ഉയരുന്നു.

ജിഎസ്ടി ബില്ലില്‍ കൃഷിക്കാരന്‍ എന്നതിന് സ്വന്തം അധ്വാനം ഉപയോഗിച്ചോ കുടുംബത്തിന്റെ അധ്വാനം ഉപയോഗിച്ചോ കൂലിക്കെടുത്ത വേലക്കാരെ ഉപയോഗിച്ചോ വ്യക്തിപരമായ മേല്‍നോട്ടത്തില്‍ വാടകക്കെടുത്ത വേല ഉപയോഗപ്പെടുത്തിയോ ഭൂമിയില്‍ കൃഷിനടത്തുന്ന വ്യക്തിയോ അതല്ലെങ്കില്‍ ഹിന്ദു കൂട്ടുകുടുംബമോ ആണ് ഒരു കൃഷിക്കാരന്‍.

കൃഷിക്കാരന്‍ എന്ന വാക്കിന്റെ നിര്‍വചനം ജൂണ്‍ 2016ന് കൊണ്ടുവന്ന കരട് ജിഎസ്ടി നിയമത്തില്‍ നിന്നും വ്യത്യസ്തമായി 2016 നവംബറില്‍ പൊതുവേദിയില്‍ കൊണ്ടുവന്ന പരിഷ്‌കരിച്ച നിയമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ നിര്‍വചനം ലോക്‌സഭ 2017 മാര്‍ച്ച് 29ന് പാസാക്കിയ കരട് സിജിഎസ്ടിക്ക് കീഴില്‍ വീണ്ടും മാറ്റം വരുത്തി. പല തവണ നിര്‍വചനം മാറ്റിയതിന്റെ അര്‍ത്ഥം ജിഎസ്ടി കൗണ്‍സില്‍ നല്ലൊരു സമയം നിര്‍വചനങ്ങള്‍ പുതുക്കി നിശ്ചയിക്കാന്‍ ചെലവിടുന്നു എന്നാണ്. ആദ്യ കരട് ജിഎസ്ടി നിയമത്തില്‍ കൃഷിക്കാരനെ ‘ഏതൊരു ആളും’ എന്നാണ് അര്‍ത്ഥമാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഒരു വ്യക്തി അല്ലെങ്കില്‍ ഹിന്ദുകൂട്ടുകുടംബം’ എന്നാക്കി മാറ്റിയിരിക്കുന്നു.

ലോക്‌സഭയില്‍ അംഗീകരിച്ച പുതിയ കരട് ജിഎസ്ടി നിയമപ്രകാരം, കാര്‍ഷികവൃത്തി എന്നാല്‍ വിളകള്‍ വളര്‍ത്തുന്നതിനെ മാത്രമാണ് മണ്ണിലെ കൃഷിചെയ്യല്‍ ആയി കണക്കാക്കുന്നത്. എന്നാല്‍ പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍, കോഴിവളര്‍ത്തല്‍ തുടങ്ങിയ പലതിനെയും കൃഷിയായി അംഗീകരിക്കുന്നില്ല. കൃഷി എന്ന വാക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂമിയിലെ അല്ലെങ്കില്‍ മണ്ണിലെ കൃഷിചെയ്യല്‍ എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനം വളരെ ഇടുങ്ങിയതായി മാറുന്നു. ഒരു പക്ഷെ സര്‍ക്കാരിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം ഈ നിര്‍വചനം ആയിരിക്കണമെന്നില്ല. പകരം ഭൂമിയില്‍ കൃഷിചെയ്യല്‍ എന്നതിനെ നിര്‍വചിക്കുന്നതാണ് ഈ പ്രശ്‌നം എന്നെന്നേയ്ക്കുമായി പരിഹരിക്കുന്നതിനുള്ള വിവേകപൂര്‍വ്വമായ മാര്‍ഗ്ഗം.

മുകളില്‍ സൂചിപ്പിച്ച നിര്‍വചനത്തെ വിലയിരുത്തുമ്പോള്‍, കൃഷിചെയ്യുന്നതിന് ഒരു വേലക്കാരനെ നിയോഗിക്കുന്ന, അതല്ലെങ്കില്‍ അത്തരം ജോലികള്‍ക്ക് പ്രതിഫലമായി വിളവിന്റെ ഒരംശം കൊടുക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ കൃഷിക്കാരനായി കണക്കാക്കാം. ഇത് സ്വാഗതാര്‍ഹമായ നിര്‍വചനമാണ്. കാരണം നേരത്തെയുള്ള കരടില്‍ ഇത്തരത്തില്‍ ഭൂമിയില്‍ നിന്നുകിട്ടുന്ന വിളയെ പങ്കുവെക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നില്ല.

കൃഷിയ്ക്ക് പരോക്ഷമായി നികുതി ഏര്‍പ്പെടുത്താമോ?
സിജിഎസ്ടി ബില്‍ 2017 സെക്ഷന്‍ 9(4)ല്‍ പറയുന്നു: ‘രജിസ്റ്റര്‍ ചെയ്യാത്ത ഒരു വിതരണക്കാരന്‍ നികുതി ബാധകമായ ചരക്കോ സേവനമോ അതല്ലെങ്കില്‍ ഇത് രണ്ടുമോ ഒരു രജിസ്റ്റര്‍ ചെയ്തയാള്‍ക്ക് വിതരണം ചെയ്യുമ്പോള്‍ ഇത് സംബന്ധിച്ച കേന്ദ്ര നികുതി രജിസ്റ്റര്‍ ചെയ്തയാള്‍ റിവേഴ്‌സ് ചാര്‍ജ് അടിസ്ഥാനത്തില്‍ നല്‍കേണ്ടതായി വരും. മാത്രമല്ല, ഈ നിയമത്തിലെ എല്ലാ വ്യവസ്ഥകളും ചരക്കിന്റെയോ സേവനത്തിന്റെയോ അതല്ലെങ്കില്‍ ഇത് രണ്ടിന്റെയോ വിതരണവുമായി ബന്ധപ്പെട്ട് നികുതി നല്‍കാന്‍ ബാധ്യതയുള്ള വ്യക്തിക്ക് ബാധകമായിരിക്കും.’

ഈ സെക്ഷന്‍ സൂചിപ്പിക്കുന്നത് ചരക്കോ സേവനമോ ഒരാളില്‍ നിന്നും (അയാള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല) വാങ്ങുന്ന ഏത് രജിസ്റ്റര്‍ ചെയ്ത വ്യക്തിയും റിവേഴ്‌സ് ചാര്‍ജ് അടിസ്ഥാനത്തില്‍ നികുതി കൊടുക്കേണ്ടതായി വരും. ഒരു കൃഷിക്കാരനില്‍ നിന്നും, സാധനമോ സേവനമോ ഇത് രണ്ടും ഒന്നിച്ചോ വാങ്ങുന്ന വ്യക്തി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ റിവേഴ്‌സ് ചാര്‍ജ് അടിസ്ഥാനത്തില്‍ നികുതി നല്‍കേണ്ടിവരും. അങ്ങനെയെങ്കില്‍ കൃഷിക്കാരന്‍ എന്ന നിലയിലുള്ള നേട്ടം മുഴുവന്‍ ഇല്ലാതാകുന്നതിന് തുല്ല്യമാണിത്.

അതോടെ രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകനില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ സാധനങ്ങള്‍ വാങ്ങുന്നതിനെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ കൃഷിക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ 9(4) എന്ന സെക്ഷന്‍ പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് അറിയുന്നു.

ഉപസംഹാരക്കുറിപ്പ്

മാറുന്ന സാമ്പത്തിക സ്ഥിതിവിശേഷമനുസരിച്ച്, കാര്‍ഷിക മേഖലയും മാറുകയാണ്. കൃഷിക്കാര്‍ ഹൈടെക് യന്ത്രങ്ങളും സാങ്കേതികവിദ്യയും കാര്‍ഷികവൃത്തിക്കായി ഉപയോഗിക്കുന്നു. അതുവഴി അവര്‍ ദിവസം ചെല്ലുന്തോറും കൂടുതല്‍ സംഘടിതപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു. കാര്‍ഷിക മേഖല കൂടുതല്‍ സംഘടിതമാകുന്നതിനെ തടയുന്ന രീതിയിലാണ് സര്‍ക്കാര്‍ കൃഷിക്കാരനെ വ്യക്തിയോ ഹിന്ദുകൂട്ടുകുടുംബമോ ആയി പരിമിതപ്പെടുത്തിയിരിക്കുന്നത്.

എന്നുതന്നെയല്ല, ജിഎസ്ടിയില്‍ നിന്നും പാല്‍, കോഴിവളര്‍ത്തല്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയെ ഒഴിവാക്കാനുള്ള വാക്കാലുള്ള ഉറപ്പാണ് കേന്ദ്ര ധനകാര്യമന്ത്രി ലോക്‌സഭയില്‍ ജിഎസ്ടി ബില്‍ സംബന്ധിച്ച ചര്‍ച്ചയില്‍ പറഞ്ഞത്. അന്തിമ ജിഎസ്ടി നിയമത്തിലെ വകുപ്പുകള്‍ നോക്കുമ്പോള്‍, കാര്‍ഷികമേഖലയില്‍ നിന്നും ഒഴിവാക്കപ്പെട്ട മേഖലകളുടെ ലിസ്റ്റിനായി എല്ലാവരും കാത്തിരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. എങ്കില്‍ മാത്രമേ, ജിഎസ്ടി ഭരണക്രമത്തില്‍ പുട്ടുനൂല്‍പ്പുഴുവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, പാലുല്‍പാദനം എന്നിങ്ങനെ ഏതൊക്കെ അനുബന്ധ മേഖലകളെയാണ് കൃഷിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നതെന്നത് സംബന്ധിച്ച് രാജ്യത്തിന് ഉറപ്പുകൊടുക്കാന്‍ സാധിക്കൂ.

 

ലേഖനം: അഡ്വ. ഷെറി സാമുവേല്‍ ഉമ്മന്‍
ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അദ്ദേഹം ടാക്‌സ്, കോര്‍പറേറ്റ് നിയമം എന്നിവയില്‍ വൈദഗ്ധ്യം നേടിയ ചാട്ടേര്‍ഡ് അക്കൗണ്ടന്റും കോസ്റ്റ് അക്കൗണ്ടന്റും കമ്പനി സെക്രട്ടറിയും കൂടിയാണ്.

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കാര്‍ഷികമേഖലയിലെ ജിഎസ്ടി