Published On: Wed, Nov 29th, 2017

സ്വര്‍ണ്ണനിക്ഷേപത്തിന് സുവര്‍ണ്ണഭാവി

 

goldഓഹരി വിപണിയ്ക്ക് ലഹരിപിടിക്കുന്ന നാളുകളാണ് കടന്നുപോകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിപണി ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരിക്കുന്നു. നവംബര്‍ ഒന്നിന് ബിഎസ്ഇ 33,600 എന്ന നിലയിലും നിഫ്റ്റി 10,440ലും എത്തി റെക്കോഡ് സൃഷ്ടിച്ചിരുന്നു. യുഎസിലും ഓഹരി വിപണി റെക്കോഡ് ഉയരത്തിലാണ്. ഡോ. ജോണ്‍സ് 18 ശതമാനമാണ് കയറിയത്. യൂറോപ്പിലെയും ഏഷ്യയിലെയും മിക്ക ഓഹരി വിപണികളിലും മുന്നേറ്റം പ്രകടമാണ്.

നോട്ട് നിരോധനവും കള്ളപ്പണവേട്ടയും കൂടിയായപ്പോള്‍ സ്വര്‍ണ്ണത്തിനും റിയല്‍ എസ്റ്റേറ്റിനും തിരിച്ചടിയായി. തല്‍ഫലമായി വിപണിയിലേക്കാണ് പണമൊഴുകിയത്. അതിനാല്‍ വിദേശ നിക്ഷേപകര്‍ വന്‍തുക പിന്‍വലിച്ചിട്ടും വിപണിയ്ക്ക് ഒന്നും സംഭവിച്ചില്ല.

പക്ഷെ എന്തുകൊണ്ട് സ്വര്‍ണ്ണം ഇപ്പോഴും വിശ്വസനീയമായ നിക്ഷേപമേഖലയായി തുടരുന്നു എന്ന കാര്യം വിശദമാക്കേണ്ട സ്ഥിതിയാണിന്ന്. സ്വര്‍ണ്ണം തീര്‍ച്ചയായും അതിന്റെ പഴയ പ്രതാപകാലം വീണ്ടെടുക്കും. ഇന്ത്യയിലേയും വിദേശത്തേയും സാമ്പത്തിക വിപണിയില്‍ സ്വര്‍ണ്ണം വീണ്ടും പ്രസക്തി വീണ്ടെടുക്കുക തന്നെ ചെയ്യും.

സ്വര്‍ണ്ണം ഇന്ത്യയില്‍

ലോകത്തില്‍ സ്വര്‍ണ്ണോപഭോഗം ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്. ഈ മഞ്ഞലോഹത്തിനോടുള്ള നമ്മുടെ പ്രേമത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലോകത്ത് കുഴിച്ചെടുക്കുന്ന സ്വര്‍ണ്ണത്തില്‍ മൂന്നിലൊന്ന്, അതായത് ഏകദേശം 800 മുതല്‍ 900 ടണ്‍ വരെ ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. ആഭ്യന്തരോല്‍പാദനം കുറവായതിനാല്‍ നമ്മള്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്നു. കാലം പോയാലും സ്വര്‍ണ്ണത്തിന്റെ വിലയോ ഗുണമോ കുറയാറില്ല. ഒളിപ്പിച്ചുവെക്കാവുന്ന ഏറ്റവും നല്ല നിക്ഷേപമാണ് സ്വര്‍ണ്ണം. പഴയ രാജവാഴ്ചയുടെ കാലത്തും സ്വര്‍ണ്ണം തന്നെയായിരുന്നു നിക്ഷേപം കുന്നുകൂട്ടാന്‍ ഉപയോഗിച്ചിരുന്നത്. അത് ക്രമേണ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി മാറി. സംസ്‌കാരത്തില്‍ പലതും മാറിയെങ്കിലും വിവാഹത്തിനും ഉത്സവത്തിനും സ്വര്‍ണ്ണം വാങ്ങിക്കൂട്ടാനുള്ള നമ്മുടെ ത്വര കുറഞ്ഞിട്ടില്ല.

സ്വര്‍ണ്ണനിക്ഷേപം

സാധാരണക്കാരന്റെ നിക്ഷേപത്തില്‍ പ്രഥമസ്ഥാനമാണ് സ്വര്‍ണ്ണത്തിനുള്ളത്. ബാങ്ക് നിക്ഷേപം പോലെ തന്നെ വിശ്വസ്തമായ മാര്‍ഗ്ഗമാണ് സ്വര്‍ണ്ണനിക്ഷേപം. അത് പലപ്പോഴും നാണ്യപ്പെരുപ്പത്തില്‍ നിന്നും നമുക്ക് സുരക്ഷ നല്‍കുന്നു. ഉപഭോക്തൃ നാണ്യപ്പെരുപ്പം 2011-12, 2013-14 കാലങ്ങളില്‍ 10 ശതമാനമായിരുന്നു. അക്കാലത്ത് സ്വര്‍ണ്ണവിലയില്‍ 38 ശതമാനം വളര്‍ച്ചയുണ്ടായി.

ഈ നൂറ്റാണ്ട് തുടങ്ങിയതിന് ശേഷം എസ്ആന്റ് പി 500 ന്റെ വളര്‍ച്ചയെപ്പോലും സ്വര്‍ണ്ണവിലയുടെ കുതിപ്പ് വെട്ടിക്കുകയുണ്ടായി. ഓഹരി നിക്ഷേപത്തില്‍ വന്‍ ലാഭം പലരും കൊയ്‌തെങ്കിലും അതിന് തുല്ല്യ അളവില്‍ അപകട സാധ്യതയും ഉണ്ടായിരുന്നു. ഇപ്പോഴും വിവിധ മേഖലയില്‍ നിക്ഷേപം നടത്തി റിസ്‌ക് കുറയ്ക്കുന്ന മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം തന്നെയാണ് ഓഹരി മേഖലയില്‍ പലരും സുരക്ഷിതമാര്‍ഗ്ഗമായി നിര്‍ദേശിക്കുന്നത്. പക്ഷെ മ്യൂച്വല്‍ ഫണ്ടുകളുടെ ആധിക്യം സാധാരണക്കാരെ കുഴയ്ക്കുന്ന വിധത്തിലാണ്. ഇപ്പോഴും ഓഹരി വിപണി എന്നാണ് ഇടിഞ്ഞുവീഴുക എന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍ സ്വര്‍ണ്ണം തന്നെയാണ് സാധാരണക്കാരന്റെ മുന്നില്‍ വരുന്ന സുരക്ഷിത നിക്ഷേപമാര്‍ഗ്ഗം.

യുഎസ് ഒാഹരി വിപണിയില്‍ കഴിഞ്ഞ നാല് ദശകത്തില്‍ എട്ട്തവണ വന്‍ ഇടിവുണ്ടായപ്പോള്‍ എങ്ങനെയാണ് സ്വര്‍ണ്ണവില കയറിയത് എന്നതിന്റെ കണക്കാണ് താഴെ കൊടുത്ത പട്ടിക സൂചിപ്പിക്കുന്നത്:

ഉപസംഹാരം

വിധിന്യായം വ്യക്തമാണ്. സാമ്പത്തികകുഴപ്പത്തിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ വിശ്വസിക്കാവുന്നത് സ്വര്‍ണ്ണം തന്നെയാണെന്ന് അറിയുക. ഓഹരി വിപണി കുതിക്കാവുന്നതിന്റെ ഉയരങ്ങളില്‍ എത്തിനില്‍ക്കുന്ന ഈ നാളുകളില്‍ കണ്ണടച്ച് നിക്ഷേപിക്കുന്ന ഒരു മേഖല സ്വര്‍ണ്ണമാണെന്നറിയുക. 2011, 2012 കാലത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്ന് സ്വര്‍ണ്ണത്തിന്റെ വില താഴ്ന്നകാലമായിരുന്ന കഴിഞ്ഞ ഒരു ദശകം. 2016 ജനുവരിയോടെ സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. ഇപ്പോള്‍ അത് 1200 മുതല്‍ 1300 ഡോളര്‍ വരെ എത്തിനില്‍ക്കുന്നു.

ഇപ്പോഴും ഏറ്റവും നല്ല നിക്ഷേപ ഉപദേശം പണം വിവിധ മേഖലകളില്‍ നിക്ഷേപിക്കുക എന്നത് തന്നെയാണ്. ബാങ്ക് നിക്ഷേപം, മ്യൂച്വല്‍ ഫണ്ട്, റിയല്‍ എസ്റ്റേറ്റ്, ഓഹരി, സ്വര്‍ണ്ണം, സ്വര്‍ണ്ണാഭരണങ്ങള്‍ അങ്ങനെ പല മേഖലകളിലായി നിങ്ങളുടെ നിക്ഷേപം നിക്ഷേപിക്കാവുന്നതാണ്. ഇപ്പോഴും ഡിമാന്റ് കണക്കിലെടുത്താല്‍ സ്വര്‍ണ്ണവും സ്വര്‍ണ്ണാഭരണവും നല്ല നിക്ഷേപമാര്‍ഗ്ഗം തന്നെ. അതിനാല്‍ ഓഹരി വിപണി ചാഞ്ചാടുമ്പോള്‍, താഴേക്കുള്ള പതനം ആസന്നമാകുമ്പോള്‍, നിങ്ങള്‍ക്ക് സുരക്ഷിതത്വം ആവശ്യമാണ്. ഈയിടെ സ്വര്‍ണ്ണബോണ്ടുകള്‍ ഒരു ആകര്‍ഷകമായ നിക്ഷേപമാര്‍ഗ്ഗമായി വളര്‍ന്നുവരുന്നുണ്ട്. നിക്ഷേപലക്ഷ്യത്തോടെ സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്ക് വേണ്ടിയാണ് ഈ മാര്‍ഗ്ഗം. പലിശയുടെ നേട്ടത്തിനാണ് ഈ നിക്ഷേപമെങ്കിലും അത് സ്വര്‍ണ്ണാഭരണം വാങ്ങി ഉപയോഗിച്ച് ശീലമുള്ളവരെ ആകര്‍ഷിക്കാന്‍ ഇടയില്ല.

 

Nandakumar-Photoവി.പി നന്ദകുമാര്‍,
എം.ഡി, സി.ഇ.ഒ, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്

 

Photo Courtesy : Google/ images are subject to copyright  

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സ്വര്‍ണ്ണനിക്ഷേപത്തിന് സുവര്‍ണ്ണഭാവി