Published On: Sat, Jun 30th, 2018

രാജി വെച്ച നടിമാര്‍ സ്ഥിരമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരാണെന്ന് ഗണേഷ് കുമാര്‍

GANESH KUMAR_0_0തിരുവനന്തപുരം: അമ്മയില്‍ നിന്ന് രാജി വെച്ച നടിമാര്‍ സ്ഥിരമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരാണെന്ന് ഗണേഷ് കുമാര്‍ എം.എല്‍.എ. അവര്‍ അമ്മയോട് ശത്രുത പുലര്‍ത്തുന്നവരാണെന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ രണ്ട് ദിവസം കൊണ്ട് അടങ്ങുമെന്നും ഗണേഷ് പറഞ്ഞു. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനയച്ച ശബ്ദസന്ദേശത്തിലാണ് ഗണേഷ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പൊതുജനങ്ങളുടെ പിന്തുണ നോക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനയല്ല അമ്മയെന്നും സിനിമപ്രവര്‍ത്തകരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുറത്തുപോയവര്‍ സിനിമയിലോ സംഘടനയിലോ സജീവമായിട്ടുള്ളവരല്ലെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു. അമ്മയ്‌ക്കെതിരെ രാഷ്ട്രീയക്കാര്‍ വിമര്‍ശനം ഉന്നയിക്കുന്നത് കൈയടി നേടാന്‍ വേണ്ടി മാത്രമാണെന്നും ഒരു പണിയുമില്ലാത്ത രാഷ്ട്രീയക്കാരാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവാദങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി. മാതൃഭൂമി ന്യൂസാണ് ശബ്ദസന്ദേശം പുറത്തുവിട്ടത്.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

രാജി വെച്ച നടിമാര്‍ സ്ഥിരമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരാണെന്ന് ഗണേഷ് കുമാര്‍