Published On: Fri, Mar 23rd, 2018

കീഴാറ്റൂര്‍ സമരം: വയല്‍ക്കിളികള്‍ എരണ്ടകളാണെന്ന് ജി.സുധാകരന്‍

 

sudhakaran_0_0തിരുവനന്തപുരം: കീഴാറ്റൂര്‍ ബൈപാസിനെതിരെ സമരം നടത്തുന്നവരെ ആക്ഷേപിച്ച് മന്ത്രി ജി.സുധാകരന്‍. സമരം നടത്തുന്നവര്‍ വയല്‍ക്കിളികളല്ലെന്നും എരണ്ടകള്‍ കൂടിയാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. എരണ്ടകള്‍ വയലില്‍ ഇറങ്ങിയാല്‍ നെല്ല് മുഴുവന്‍ കൊത്തിക്കൊണ്ടുപോകുമെന്നും അതോടെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയാവുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരാണ് ദേശീയപാതയുടെ അലൈന്‍മെന്റ് തീരുമാനിച്ചതെന്നും മാറ്റം വേണമെങ്കില്‍ കേന്ദ്രസര്‍ക്കാരിനോട് പരാതി പറയണമെന്നും സുധാകരന്‍ വ്യക്തമാക്കി. കീഴാറ്റൂരിലെ വയല്‍ക്കിളി കൂട്ടായ്മക്കെതിരെ മുഖ്യമന്ത്രി അടക്കമുള്ള സി.പി.എം നേതാക്കള്‍ ഭീഷണി മുഴക്കുകയാണെന്നും സമരനേതാക്കളെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വയല്‍ക്കിളി കൂട്ടായ്മയുടെ നേതാവ് സുരേഷിന്റെ വീടിന് നേരെയുണ്ടായ ആക്രമണം തികഞ്ഞ ഫാസിസമാണെന്നും രാഷ്ട്രീയമായി പ്രതിരോധിക്കുന്നവരെ അക്രമങ്ങളിലൂടെ ഇല്ലാതാക്കുന്ന ശ്രമങ്ങളില്‍ നിന്ന് പിന്മാറില്ലെന്ന സൂചനയാണ് സി.പി.എം നല്‍കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കീഴാറ്റൂര്‍ സമരം: വയല്‍ക്കിളികള്‍ എരണ്ടകളാണെന്ന് ജി.സുധാകരന്‍