Published On: Mon, Mar 12th, 2018

കാട്ടുതീ നിയന്ത്രണവിധേയം: മരണം 9 ആയി

theni

തേനി: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കൊളുക്കുമലയ്ക്ക് സമീപം കൊരങ്ങണിയിലുണ്ടായ കാട്ടുതീയില്‍ മരണം 9 ആയി ഉയര്‍ന്നു. മരിച്ചവരില്‍ ഒന്‍പത് പേരെ തിരിച്ചറിഞ്ഞു. ആറ് ചെന്നൈ സ്വദേശികളെയും മൂന്ന് ഈറോഡ് സ്വദേശികളെയുമാണ് തിരിച്ചറിഞ്ഞത്. അതുവരെ 27 പേരെ രക്ഷപെടുത്തിയെങ്കിലും പലരുടെയും നില ഗുരുതരമാണ്. ദുരന്തരത്തിന് ഇരയായവരെ മധുരയിലെയും തേനിയിലെയും മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെടുന്നതായാണ് സൂചന. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് കൊരങ്ങണിക്ക് മുകള്‍ഭാഗത്തുള്ള മലയില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചത്. ട്രക്കിംഗ് പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സംഘമാണ് തീയില്‍ അകപ്പെട്ടത്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തില്‍ ഉന്നതസംഘം ദുരന്തബാധിത പ്രദേശത്ത് എത്തിയിട്ടുണ്ട്.

 

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കാട്ടുതീ നിയന്ത്രണവിധേയം: മരണം 9 ആയി