Published On: Mon, Dec 4th, 2017

സൂക്ഷിക്കുക… ഇവ മൈഗ്രേന് കാരണമാകാം

 

migraineമൈഗ്രേന്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ നിരവധിയാണ്. തലയുടെ ഒരുവശത്തുമാത്രം അനുഭവപ്പെടുന്ന ശക്തമായ വേദനയാണ് മൈഗ്രെന്‍ എന്ന് അറിയപ്പെടുന്നത്. പലപ്പോഴും ഭക്ഷണശീലങ്ങളാണ് മൈഗ്രെന് കാരണമാവുന്നത്. മൈഗ്രേന്‍ വരുത്താന്‍ സാധ്യതയുള്ള ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.
ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ടിരാമിന്‍ എന്ന ഘടകം മൈഗ്രേന് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഉയര്‍ന്ന സള്‍ഫൈറ്റ് അടങ്ങിയ മദ്യം അമിതമായി ഉപയോഗിക്കുന്നത് പലപ്പോഴും തലവേദന രൂപപ്പെടുത്തുന്നു. സോസേജ്, ബേക്കന്‍ മുതലായ പ്രൊസസ്ഡ് മീറ്റ് പതിവായി ഉപയോഗിക്കുന്നവരിലും മൈഗ്രേന്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. പതിവായി തണുത്ത ഭക്ഷണം കഴിക്കുന്നവരിലും പഴക്കം ചെന്ന ചീസ് ഉപയോഗിക്കുന്നവരിലും മൈഗ്രേന്‍ സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു.

അവോക്കാഡോ, സിട്രസ് ഫ്രൂട്‌സ്, ഉള്ളി, പഴം എന്നിവ കഴിക്കുമ്പോള്‍ ചിലര്‍ക്ക് തലവേദന അനുഭവപ്പെടാറുണ്ട്. ഇവയില്‍ അടങ്ങിയിരിക്കുന്ന ടിരാമിനാണ് ഈ തലവേദനക്ക് പിന്നില്‍. കഫീന്‍ അടങ്ങിയ ആഹാര പദാര്‍ത്ഥങ്ങള്‍ അമിതമായി കഴിക്കുന്നവരിലും ശക്തമായ തലവേദന ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. വിട്ടുമാറാത്ത തലവേദന പലപ്പോഴും മറ്റേതെങ്കിലും രോഗത്തിന്റെ ലക്ഷണമാവാം. അതിനാല്‍ മൈഗ്രേന്‍ ശക്തമാകുമ്പോള്‍ ഒരു ഡോക്ടറെ കാണാന്‍ മടിക്കരുത്.

 

Photo Courtesy: Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സൂക്ഷിക്കുക… ഇവ മൈഗ്രേന് കാരണമാകാം