Published On: Sat, Feb 24th, 2018

മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

madhu123തിരുവനന്തപുരം: അട്ടപ്പാടിയില്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം. തുക എത്രയും പെട്ടെന്ന് മധുവിന്റെ കുടുംബത്തിന് എത്തിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മധുവിന്റെ മരണകാരണം ആന്തരിക സ്രാവമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലയ്ക്ക് പിന്നിലേറ്റ ശക്തമായ അടിയെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും ചവിട്ടേറ്റ് വാരിയെല്ല് പൂര്‍ണമായും തകര്‍ന്നിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം മധുവിനെ ആക്രമിക്കാന്‍ എല്ലാ സഹായവും നല്‍കിയത് വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്ന സഹോദരി ചന്ദ്രികയുടെ ആരോപണം അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായെങ്കില്‍ ശക്തമായ നടപടി എടുക്കുമെന്നും വനം മന്ത്രി കെ.രാജു അറിയിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാരെ രക്ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്നും ഇത് സര്‍ക്കാര്‍ ഒരിക്കലും അനുവദിക്കില്ലെന്നും മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി. ഐ.ജിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഒരു കുറ്റവാളിയും രക്ഷപെടില്ലെന്നും അദ്ദേഹം അറിയിച്ചു.

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം