Published On: Thu, Jul 19th, 2018

എഫ്.എം.ബി അവാര്‍ഡ് 2018

 

12X10
കൊച്ചി: പന്ത്രണ്ടാമത് മണപ്പുറം മിന്നലെ ഫിലിം മീഡിയ അവാര്‍ഡുകള്‍ (എഫ്.എം.ബി അവാര്‍ഡ്) പ്രഖ്യാപിച്ചു. സിനിമ, ടെലിവിഷന്‍ രംഗത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന പ്രതിഭകള്‍ക്കാണ് മണപ്പുറം മിന്നലെ ഫിലിം മീഡിയ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പെഗാസസ് ചെയര്‍മാന്‍ ഡോ. അജിത് രവി അറിയിച്ചു.

അഭിനയരംഗത്തെ മികവിന് ഇന്ദ്രന്‍സും സീമ ജി നായരുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഹനീഫ് അദാനിയാണ് മികച്ച നവാഗത സംവിധായകന്‍ (ഗ്രേറ്റ് ഫാദര്‍). മീഡിയ വിഭാഗം: മികച്ച സീരിയല്‍ – വാനമ്പാടി (ഏഷ്യാനെറ്റ്, നിര്‍മ്മാണം – അവന്തിക ക്രിയേഷന്‍സ്), മികച്ച തിരക്കഥാകൃത്ത് – കെ.കെ രാജീവ് (അയലത്തെ സുന്ദരി, സൂര്യ ടി.വി), മികച്ച ചിത്രസംയോജകന്‍ -ജോര്‍ജ് മുണ്ടക്കല്‍ ( ഏഷ്യനെറ്റ് ന്യൂസ് ), മികച്ച വാര്‍ത്ത അവതാരക – സിജി ഉണ്ണികൃഷ്ണന്‍ ( ജീവന്‍ ടി.വി ), മികച്ച ആക്ഷേപ ഹാസ്യ പരിപാടി – സനീഷ് ടി .കെ (തിരുവാ എതിര്‍വാ, മനോരമ ന്യൂസ് ), മികച്ച വാര്‍ത്ത അവതാരകന്‍ – ഗോപീകൃഷ്ണന്‍ കെ.ആര്‍ ( മീഡിയ വണ്‍ ), മികച്ച അഭിമുഖപരിപാടി – ഷോ ഗുരു (അനീഷ്, മാതൃഭൂമി ന്യൂസ്), മികച്ച റേഡിയോ ജോക്കി – സിന്ധു ബിജു (ഹിറ്റ് 96.7 എഫ്.എം ദുബായ്).
ബിസിനസ്സ് അവാര്‍ഡുകള്‍ ( VPN- IBE Award) – പ്രൊഫഷണല്‍ എക്‌സലന്‍സി അവാര്‍ഡ് ഇന്‍ ഹോസ്പിറ്റാലിറ്റി – മിനി സാജന്‍ വര്‍ഗീസ് (സി.ഇ.ഒ, സാജ് എര്‍ത്ത് റിസോര്‍ട്), വിമന്‍ എന്‍ട്രപ്രണര്‍ അവാര്‍ഡ് – ഷബാന ഫൈസല്‍ ( കോഫൗണ്ടര്‍, വൈസ് ചെയര്‍പേഴ്‌സണ്‍, കെ.ഇ.എഫ് ഹോള്‍ഡിംഗ്‌സ് ആന്റ് കെ.ഇ.എഫ് ഇന്‍ഫ്ര), ബിസിനസ് എനാബ്ലര്‍ ഓഫ് ദി ഇയര്‍ 2018- പ്രവീണ്‍ വി.സി ( ഡയറക്ടര്‍ ഓപറേഷന്‍സ് ആന്റ് പബ്ലിക് റിലേഷന്‍സ്, ശ്രീഗോകുലം ഗ്രൂപ് ഓഫ് കമ്പനീസ്), പ്രൊഫഷണല്‍ എക്‌സലന്‍സി അവാര്‍ഡ് ഇന്‍ എന്റര്‍ടെയിന്‍മെന്റ് – സന്തോഷ് ടി.കുരുവിള ( നിര്‍മ്മാതാവ്, മായാനദി), റീടെയ്‌ലര്‍ അവാര്‍ഡ് ഓഫ് ദ ഇയര്‍ 2018 – വി.എ അജ്മല്‍ (മാനേജിംഗ് ഡയറക്ടര്‍, ബിസ്മി ഗ്രൂപ്പ്), യംഗ് എന്‍ട്രപ്രണര്‍ അവാര്‍ഡ് – ജോണ്‍സണ്‍ തങ്കച്ചന്‍ (ഫൗണ്ടിംഗ് ഡയറക്ടര്‍ ഇബി5 അഡൈ്വസേഴ്‌സ്.കോം, ഡയറക്ടര്‍ ഓഫ് ബിസിനസ് ഡവലപ്‌മെന്റ്, ടില്ലര്‍ റിയാല്‍റ്റി ഇന്റര്‍നാഷണല്‍), എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2018 – കെ.കെ.വി.എസ് രാജു (സി.എം.ഡി. ആര്‍.എ.എം ഇംപക്‌സ് കോര്‍പറേഷന്‍ ), ഫാസ്റ്റ് ഗ്രോത്ത് എന്‍ട്രപ്രണര്‍ അവാര്‍ഡ് 2018 – ബാബു പണിക്കര്‍ (സി.എം.ഡി, പണിക്കേഴ്‌സ് ട്രാവല്‍സ്).
കൊച്ചി ക്രൗണ്‍ പ്ലാസയില്‍ ജൂലൈ 20 വൈകീട്ട് 6ന് ആരംഭിക്കുന്ന ചടങ്ങില്‍ എഫ്.എം.ബി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. കൂടാതെ ഫാഷന്‍ രംഗത്തെ നൂതന ഡിസൈനുകളുടെ കളക്ഷനുമായി ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ് ആറാം സീസണും തദവസരത്തില്‍ നടക്കും. പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഫാഷന്‍ ഷോയില്‍ ഫാഷന്‍ സിനിമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പ്രമുഖ ഡിസൈനര്‍മാരായ മഞ്ജുഷ മോഹന്‍, ശ്വേത മേനോന്‍, സന്തോഷ് കുമാര്‍, സ്റ്റെഫി, കലിസ്ത എന്നിവരുടെ കരവിരുതില്‍ വിരിഞ്ഞ വസ്ത്രങ്ങള്‍ അണിഞ്ഞായിരിക്കും മോഡലുകള്‍ റാമ്പിലെത്തുക.

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, ഡിക്യൂ വാച്ചസ്, യുണീക് ടൈംസ്, കല്പന ഇന്റര്‍നാഷണല്‍, വേള്‍ഡ് പീസ് ആന്റ് ഡിപ്ലോമസി ഓര്‍ഗനൈസേഷന്‍, പറക്കാട്ട് റിസോര്‍ട്‌സ്, കോണ്‍ഫഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ അക്രഡിറ്റേഷന്‍ കമ്മീഷന്‍, യുടി ടിവി ചാനല്‍, ഐശ്വര്യ അഡ്വര്‍ടൈസിംഗ് എന്നിവരാണ് എഫ്.എം.ബി അവാര്‍ഡ് നിശയുടെ ഇവന്റ് പാര്‍ട്ണേഴ്സ്. അവാര്‍ഡ് കമ്മിറ്റി അംഗങ്ങളായ റോയ് മണപ്പിള്ളില്‍, സലാംബാപ്പു, പെഗാസസ് ചെയര്‍മാന്‍ ഡോ.അജിത് രവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

എഫ്.എം.ബി അവാര്‍ഡ് 2018