Published On: Fri, Mar 30th, 2018

കല്ല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ വ്യാജ പ്രചാരണം: 5 പേര്‍ക്കെതിരെ നടപടി

 

Kalyan-Logoദുബായ്: കല്ല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ അഞ്ച് ഇന്ത്യക്കാര്‍ക്കെതിരെ നടപടി. കല്ല്യാണ്‍ ജ്വല്ലേഴ്‌സ് വിറ്റഴിച്ച സ്വര്‍ണാഭരണം ശുദ്ധമല്ലെന്ന് പ്രചരിപ്പിച്ച ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടികളെടുക്കാന്‍ ദുബായ് പോലീസിന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദ്ദേശം നല്‍കി. യു.എ.ഇയിലെ കല്ലാണ്‍ ഷോറൂമുകള്‍ സീല്‍ ചെയ്‌തെന്നും ഉടമയെ അറസ്റ്റ് ചെയ്‌തെന്നും സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കല്ല്യാണ്‍ ജ്വല്ലേഴ്‌സ് എല്‍.എല്‍.സി നല്‍കിയ പരാതിയിലാണ് നടപടി. പോലീസ് അന്വേഷണത്തില്‍ ഒരാള്‍ കുറ്റം സമ്മതിച്ചു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മറ്റ് നാല് പേര്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. സമൂഹമാധ്യമങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ ദുബായ് പോലീസ് സ്വീകരിക്കുന്ന നടപടികള്‍ ഏറെ ആത്മവിശ്വാസം പകരുന്നുവെന്ന് കല്ല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് കല്ല്യാണരാമന്‍ പ്രതികരിച്ചു. വര്‍ഷങ്ങള്‍ കൊണ്ട് ഒട്ടേറെ പേരുടെ കഠിനാധ്വാനത്തിലൂടെയും പങ്കാളിത്തത്തിലൂടെയും കെട്ടിപ്പടുത്തതാണ് കല്ല്യാണ്‍ ജ്വല്ലേഴ്‌സ് ബ്രാന്‍ഡ് എന്നും ബ്രാന്‍ഡിന്റെ മതിപ്പ് ഇല്ലാതാക്കാനാണ് ചില ആളുകള്‍ വ്യാജപ്രചാരണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ കല്ല്യാണ്‍ ജ്ുവല്ലേഴ്‌സിന്റെ തിരുവനന്തപുരം ഷോറൂമിനെക്കുറിച്ച് നടന്നുവരുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെയും ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കല്ല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ വ്യാജ പ്രചാരണം: 5 പേര്‍ക്കെതിരെ നടപടി