Published On: Wed, Jul 26th, 2017

സുന്ദരിയാകാന്‍ ഫേസ് മാസ്‌ക്

 

Cucumber-face-maskസൗന്ദര്യവര്‍ധനയ്ക്കുള്ള പ്രധാന മാര്‍ഗ്ഗമാണ് ഫേസ് മാസ്‌ക്കുകള്‍. മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഫേസ് മാസ്‌ക്കുകള്‍ സഹായിക്കും. ബ്യൂട്ടിപാര്‍ലറുകളില്‍ പണവും സമയവും പാഴാക്കാതെ വീട്ടില്‍ ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ച് ഫേസ് മാസ്‌ക്കുകള്‍ തയ്യാറാക്കാം. രാസവസ്തുക്കള്‍ ഇല്ലാതെ, തികച്ചും പ്രകൃതിദത്തമായ ഈ ഫേസ് മാസ്‌ക്കുകള്‍ ചെലവ് കുറഞ്ഞതും ഫലപ്രദവുമാണ്.

വെള്ളരി
വെള്ളരി അല്ലെങ്കില്‍ കക്കരി എന്ന് വിളിക്കുന്ന പ്രകൃതി വിഭവം ചര്‍മ്മത്തിന് തണുപ്പും ജലാംശവും പകരുന്നു. ഇതിനൊപ്പം കറ്റാര്‍വാഴയും യോഗര്‍ട്ടും ചേര്‍ത്താല്‍ അതിവിശേഷമായ ഫേസ് മാസ്‌ക്ക് ഒരുക്കാം. മൂന്നും തുല്ല്യ അളവില്‍ എടുത്ത് ബ്ലെന്‍ഡര്‍ ഉപയോഗിച്ച് അടിച്ച് കുഴമ്പുരൂപത്തിലാക്കി മുഖത്ത് പുരട്ടുക. ചര്‍മ്മത്തിലെ കുഴികളും സൂര്യാഘാതം മൂലമുള്ള പാടുകളും അകറ്റാന്‍ ഈ ഫേസ് പായ്ക്ക് സഹായിക്കും.

പാലില്‍ നിന്നും ചര്‍മ്മകാന്തി
പാല്‍ തിളപ്പിച്ചശേഷം തണുപ്പിച്ച് ഒരു ടീസ്പൂണ്‍ ചുവന്ന വീഞ്ഞുമായി യോജിപ്പിച്ച് മുഖത്ത് പുരട്ടി 15-20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇത് ആഴ്ചയില്‍ നാല് ദിവസം ആവര്‍ത്തിക്കുക. ചുളിവുകള്‍ അകന്ന് മനോഹരമായ ചര്‍മ്മം സ്വന്തമാക്കാം.

മാതളനാരകവും തേനും
മാതളനാരകത്തിന്റെ വിത്തു പൊടിച്ചതും ഒരു ടേബിള്‍ സ്പൂണ്‍ വീതം ഓട്ട്മീലും തേനും മോരും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. പത്ത് മിനിറ്റിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ പ്രദാനം ചെയ്യുന്ന ഈ ഫേസ് മാസ്‌ക് മുഖകാന്തിക്കും ഉത്തമമാണ്.

കറുത്ത പാടുകള്‍ നീക്കാന്‍
പഴുത്ത പപ്പായയുടെ പള്‍പ്പില്‍ ഒരു ടീസ്പൂണ്‍ ഓര്‍ഗാനിക് തേന്‍ ചേര്‍ത്ത് ക്ലെന്‍സിങ്ങിന് ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. പാടുകള്‍ നീക്കാനും മുഖക്കുരു അകറ്റാനും ഈ ഫേസ് പായ്ക്ക് പതിവായി ഉപയോഗിക്കാം.

മുഖകാന്തിക്ക്്
കറ്റാര്‍വാഴയും ബദാംപരിപ്പും അരച്ച്് മുഖത്തും കഴുത്തിലും വൃത്താകൃതിയില്‍ പുരട്ടി 20 മിനിറ്റിനുശേഷം ശുദ്ധജലത്തില്‍ കഴുകിയാല്‍ കരുവാളിപ്പ് അകന്ന് ചര്‍മ്മം മൃദുവും മനോഹരവുമാകും.
ഇനി സമയം കളയണ്ട. പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളിലൂടെ സൗന്ദര്യസംരക്ഷണത്തിനായി മുന്നേറാം.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സുന്ദരിയാകാന്‍ ഫേസ് മാസ്‌ക്