Published On: Fri, Aug 10th, 2018

 ഇ. പി. ജയരാജന് വ്യവസായ, കായിക വകുപ്പുകള്‍ മടക്കിനൽകിയേക്കും

E P Jayarajan

 

തിരുവനന്തപുരം: മന്ത്രിസഭയില്‍ അഴിച്ചുപണി നടത്താന്‍ സിപിഎം സെക്രട്ടേറിയറ്റില്‍ ധാരണ. ഇന്ന് വൈകിട്ട് ചേരുന്ന സിപിഎം സംസ്ഥാന സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇതോടെ ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് രാജിവയ്ക്കേണ്ടിവന്ന സിപിഎം നേതാവ് ഇ.പി.ജയരാജന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരാന്‍ സാധ്യതയേറി. മുന്‍പ് കൈകാര്യം ചെയ്തിരുന്ന വ്യവസായ, കായിക വകുപ്പുകള്‍ തന്നെ ഇദ്ദേഹത്തിന് മടക്കി നൽകുമെന്നാണ് റിപ്പോർട്ട്.

എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. വ്യവസായ മന്ത്രി എ.സി. മൊയ്തീന് തദ്ദേശവകുപ്പും കെ. ടി. ജലീലിന് ഉന്നത വിദ്യാഭ്യാസ വകുപ്പും നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

 ഇ. പി. ജയരാജന് വ്യവസായ, കായിക വകുപ്പുകള്‍ മടക്കിനൽകിയേക്കും