Published On: Fri, Mar 22nd, 2019

ദുഃഖവെള്ളിയാഴ്ചയിലെ പൊതു അവധി റദ്ദാക്കിയതും പെസഹ ദിനത്തിൽ വോട്ടെടെപ്പ് അനുവദിച്ചതും പുനപരിശോധിക്കണമെന്ന് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള

 

ദുഃഖവെള്ളിയാഴ്ചയിലെ പൊതു അവധി റദ്ദാക്കിയതും പെസഹ ദിനത്തിൽ വോട്ടെടെപ്പ് അനുവദിച്ചതും പുനപരിശോധിക്കണമെന്ന് നാഷണല്‍ ഫോറം സോഷ്യല്‍ ജസ്റ്റിസ് മൈനോറിറ്റി സെല്‍ അദ്ധ്യക്ഷന്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള പ്രധാനമന്ത്രിക്കും അഭ്യന്തര മന്ത്രിക്കും അയച്ച സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 18 ന് തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന 13 സംസ്ഥാനങ്ങളിലായി 97 ലോക്സഭ മണ്ഡലങ്ങളിലുമായി ഏകദേശം ഒന്നേകാല്‍ കോടിയിലേറേ ക്രൈസ്തവ വോട്ടര്‍മാര്‍ ഉണ്ട്. പെസഹ ദിനത്തില്‍ ദൈവാലയങ്ങളില്‍ ക്രമികരിച്ചിരിക്കുന്ന കുര്‍ബാനകളില്‍ വിശ്വാസി സമൂഹം എത്തി ചേരുമ്പോൾ ക്രൈസ്തവ ദൈവാലയങ്ങളോട് അനുബന്ധിച്ച്‌ ഉള്ള വിദ്യാലയങ്ങളിൽ പ്രവര്‍ത്തിക്കുന്ന പോളിങ്ങ് ബൂത്തുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും സന്ദേശത്തിലുടെ വ്യക്തമാക്കി.ന്യുനപക്ഷ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണിതെന്നും വിവേചനപരമായ ഇത്തരം നടപടികള്‍ ജനഹിതം മാനിച്ച്‌ പുന പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ദുഃഖവെള്ളിയാഴ്ചയിലെ പൊതു അവധി റദ്ദാക്കിയതും പെസഹ ദിനത്തിൽ വോട്ടെടെപ്പ് അനുവദിച്ചതും പുനപരിശോധിക്കണമെന്ന് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള