Published On: Sat, Mar 23rd, 2019

ഡോ ജേക്കബ് തോമസ് സര്‍വീസില്‍ നിന്നും സ്വയംവിരമിച്ചു

ഡോ ജേക്കബ് തോമസ് സര്‍വീസില്‍ നിന്നും സ്വയംവിരമിച്ചു. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡോ.ജേക്കബ് തോമസ് 30 വര്‍ഷത്തെ സര്‍വീസിനുശേഷമാണ് സ്വയം വിരമിക്കുന്നത്.
സ്വയംവിരമിക്കല്‍ അപേക്ഷയുടെ പകര്‍പ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഇ മെയില്‍ വഴി നല്‍കി. ഒപ്പിട്ട അപേക്ഷ നേരിട്ടോ ദൂതന്‍ വഴിയോ ലഭിച്ചാല്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിനു തുടര്‍നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് അധികൃതരുടെ പക്ഷം . 16മാസമായി സസ്‌പെന്‍ഷനിലുള്ള ജേക്കബ്‌തോമസിനെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള അന്വേഷണം നിലവിലുണ്ട്. സ്വയംവിരമിച്ചതോടെ ഈ നടപടികള്‍ സര്‍ക്കാരിന് അവസാനിപ്പിക്കേണ്ടി വരും. അച്ചടക്കനടപടികള്‍ ശേഷിക്കുന്നതിനാല്‍ ജേക്കബ് തോമസിന്റെ രാജിയെ സംസ്ഥാന സര്‍ക്കാരിന് എതിര്‍ക്കാം. വ്യവസ്ഥകള്‍ക്ക് വിധേയമായി കേന്ദ്രം വിരമിക്കല്‍ അംഗീകരിക്കുകയാണ് പതിവ് . സ്വയംവിരമിച്ചാലും ജേക്കബ് തോമസിന് പെന്‍ഷന്‍ ലഭിക്കും. 30വര്‍ഷത്തിലേറെ സര്‍വീസുള്ളതിനാല്‍ അദ്ദേഹത്തിന് അര്‍ഹമായ മുഴുവന്‍ പെന്‍ഷനും കിട്ടും. മാത്രമല്ല, വിരമിക്കല്‍ ആനുകൂല്യങ്ങളും ലഭിക്കും.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഡോ ജേക്കബ് തോമസ് സര്‍വീസില്‍ നിന്നും സ്വയംവിരമിച്ചു