സിനിമയിലെ പ്രബലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ദിലീപ്
കൊച്ചി: സിനിമാരംഗത്തെ പ്രബലരായ ചിലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് നടന് ദിലീപ്. രാഷ്ട്രീയനേതാക്കളെയും ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും അവര്‍ സ്വാധീനിച്ചുവെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ ജാമ്യാപേക്ഷയില്‍ ദിലീപ് വ്യക്തമാക്കി. കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് പറയുന്ന പള്‍സര്‍ സുനിയെ തനിക്ക് മുഖപരിചയം പോലുമില്ലെന്നും കേസില്‍ താന്‍ ഒരുതരത്തിലുള്ള ഗൂഢാലോചനയും നടത്തിയിട്ടില്ലെന്നും ദിലീപ് ജാമ്യഹര്‍ജിയില്‍ പറയുന്നു. പള്‍സര്‍ സുനി ജയിലില്‍ നിന്നും വിളിച്ച അന്നുതന്നെ ഡി.ജി.പിയെ അറിയിച്ചിരുന്നുവെന്നും സുനി വിളിച്ചതിന്റെ ഓഡിയോ സന്ദേശം ഡി.ജി.പിയുടെ പേഴ്സണല്‍ നമ്പറിലേക്ക് വാട്സാപ് ചെയ്തിരുന്നുവെന്നും നടന് ജാമ്യാപേക്ഷയില്‍ അറിയിച്ചു. അഭിഭാഷകന് ബി.രാമന് പിള്ള മുഖേനയാണ് ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കോടതി വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കും.
Photo Courtesy : Google/images may subject to copyright