Published On: Sat, Sep 2nd, 2017

അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി ദിലീപ്

attack-on-actress-dileep-files-police-complaint-24-1487941174അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് അങ്കമാലി കോടതിയില്‍ അപേക്ഷ നല്‍കി. അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. ചടങ്ങില്‍ പങ്കെടുക്കാതിരിക്കാന്‍ കഴിയില്ലെന്നും ജയിലില്‍ നിന്ന് പോലീസ് കാവലില്‍ ബലിയിടാന്‍ പോയിട്ട് വരാമെന്നും ദിലീപ് അപേക്ഷയില്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ ആറിനാണ് ദിലീപിന്റെ അച്ഛന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധദിനം. അതേസമയം ദിലീപിന്റെ റിമാന്റ് കാലാവധി ഈ മാസം 16 വരെ നീട്ടി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ദിലീപിനെ കോടതി മുമ്പാകെ ഹാജരാക്കിയത്.

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി ദിലീപ്