Published On: Tue, Oct 3rd, 2017

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ജാമ്യം

 

dileepകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ജാമ്യം ലഭിച്ചു. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2 പേരുടെ ആള്‍ജാമ്യം, ഒരു ലക്ഷം രൂപ ഹൈക്കോടതിയില്‍ കെട്ടിവെക്കണം, പാസ്‌പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 85ാം ദിവസമാണ് ദിലീപിന് ജാമ്യം ലഭിച്ചത്. നേരത്തെ നാല് തവണ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. കഴിഞ്ഞ രണ്ടു തവണയും ജാമ്യം നിഷേധിച്ച ജസ്റ്റീസ് സുനില്‍ പി. തോമസാണ് മൂന്നാം ഹര്‍ജിയില്‍ നടന് ജാമ്യം അനുവദിച്ചത്. പോലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ ദിലീപ് ഇനി ജയിലില്‍ കഴിയേണ്ടതില്ലെന്ന് ജസ്റ്റിസ് സുനില്‍ പി. തോമസ് വ്യക്തമാക്കി. ക്രിമിനല്‍ ഗൂഢാലോചനയാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

 

Photo Courtesy: Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ജാമ്യം