Published On: Mon, Jul 10th, 2017

നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപ് അറസ്റ്റില്‍

dileepകൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗൂഢാലോചനയില്‍ ദിലീപിന്റെ പങ്കിനെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ദിലീപിനെ ഇന്ന് രാവിലെ കസ്റ്റഡിയില്‍ എടുത്തശേഷം രഹസ്യകേന്ദ്രത്തില്‍വെച്ച് ചോദ്യം ചെയ്യുകയും വൈകുന്നേരം 6.45ഓടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും 2013ലാണ് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നും പോലീസ് വ്യക്തമാക്കി.  ആക്രമണത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നും നടന്റെ കുടുംബപ്രശ്‌നങ്ങളില്‍ ഇടപെട്ടതും വിരോധത്തിനു കാരണമായെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ദിലീപിനെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. ഫെബ്രുവരി 17നാണ് കൊച്ചിയില്‍ കാറിനുള്ളില്‍വെച്ച് നടി ആക്രമണത്തിന് ഇരയായത്. അതേസമയം ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് നടിയുടെ കുടുംബം അറിയിച്ചു.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപ് അറസ്റ്റില്‍