Published On: Wed, Jan 31st, 2018

ഫോക്‌സ്‌വാഗണ്‍ പസാറ്റ്

 

passatഎക്‌സിക്യൂട്ടീവ് കാറുകള്‍ക്കും എന്‍ട്രി ലെവല്‍ കാറുകള്‍ക്കും ഉടയിലാണ് ഫോക്‌സ്‌വാഗണ്‍ പസാറ്റിന്റെ സ്ഥാനം. അധികം ആഢംബരങ്ങളില്ലാതെ തന്നെ, കംഫര്‍ട്ടും നല്ല പ്രകടനവും സമ്മാനിക്കുന്നു എന്നതാണ് ഈ കാറിന്റെ പ്രത്യേകത. തന്റെ ബോസിനെ ശല്ല്യപ്പെടുത്താന്‍ ഇഷ്ടമില്ലാത്ത ബിസിനസുകാരുടെ വാഹനം എന്നാണ് ഇതിപ്പോള്‍ അറിയപ്പെടുന്നത്.

മൂന്ന് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് പസാറ്റ്. അന്താരാഷ്ട്ര വിപണിയില്‍ മുഖം കാണിച്ച ശേഷമാണ് ഇന്ത്യയിലേക്കുള്ള വരവ്. പുതിയ സുപര്‍ബ് എന്ന മോഡലിനെ താങ്ങുന്ന എംക്യൂബി പ്ലാറ്റ്‌ഫോമിലാണ് എട്ടാം തലമുറക്കാരനായ പസാറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. (വെറും മുഖം മിനുക്കലെന്നോണം പുറത്തിറക്കിയ ബി5, ബി7 എന്നീ മോഡലുകളെ ഒഴിച്ചുനിര്‍ത്തി കണക്കെടുത്താല്‍ ആറാമന്‍).

മുന്നിലെ ഗ്രില്‍, ഹെഡ് ലാമ്പുകള്‍ എന്നിവ കണക്കിലെടുക്കുമ്പോള്‍ കാറിന് വീതി കൂടുതലുള്ളതായി തോന്നിക്കും. കടന്നുപോയ രണ്ട് പസാറ്റ് മോഡലുകളെ അനുസ്മരിപ്പിക്കുന്നതാണ് വശങ്ങളിലെ ഡിസൈനുകള്‍. ടെയില്‍ ലാമ്പ് ഏകദേശം ബി7 മോഡലിന്റെ മാതൃകയാണ്. നാല് ഡോറോടുകൂടിയ സ്‌പോര്‍ട്ടി സെഡാന്‍ വേണമെന്നുള്ളവര്‍ക്ക് ഈയിടെ ഫോക്‌സ്‌വാഗണ്‍ ആര്‍ടിയോണ്‍ എന്ന മോഡല്‍ പുറത്തിറക്കിയിരുന്നു. പക്ഷെ പസാറ്റ് തീര്‍ച്ചയായും കുടുംബത്തിന് വേണ്ടി തയ്യാറാക്കിയ കാറാണ്. വലിയ ഭാവഭേദങ്ങളൊന്നുമില്ലാത്ത, എന്നാല്‍ കുലീനമായ, കൃത്യതയോടെ നിര്‍ദേശങ്ങള്‍ പാലിച്ചോടുന്ന കാറാണ് പസ്സാറ്റ്. ഇതിന്റെ ഡിസൈന്‍ നിങ്ങളെ ആവേശം കൊള്ളിക്കില്ല. പക്ഷെ തീര്‍ച്ചയായും സന്തോഷിപ്പിക്കും.

കൊട്ടിഘോഷിക്കുന്ന കുലീനഭാവങ്ങളൊന്നും ഇല്ലാത്ത പസാറ്റിന് അതേ സമയം നല്ല കരുത്തുണ്ടെന്ന് തോന്നിക്കുകയും ചെയ്യും. പുതിയ ഔഡിയിലേതുപോലെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നീളുന്ന ഡാഷ്‌ബോര്‍ഡാണുള്ളത്. അനലോഗ് ക്ലോക്ക് തന്നെയാണ് ഇപ്പോഴും ഒരുക്കിയിരിക്കുന്നത്. ഇന്‍ഫൊടെയിന്റ് സംവിധാനം പാകത്തിന് വലിപ്പമുള്ളതാണ്. ഇക്കുറി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള അവസരങ്ങളും ഇതില്‍ ഒരുക്കിയിരിക്കുന്നു. പാര്‍ക് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറകള്‍, ടയര്‍ പ്രഷര്‍ നിരീക്ഷിക്കാനുള്ള സംവിധാനം, ഒമ്പത് എയര്‍ ബാഗുകള്‍, തിരഞ്ഞെടുക്കാവുന്ന വിവിധ ഡ്രൈവിംഗ് മോഡുകള്‍, മൂന്ന് സോണുകളുള്ള കാലാവസ്ഥാ നിയന്ത്രണ സംവിധാനം എന്നിവ അടങ്ങിയിരിക്കുന്നു. പല കാരണങ്ങള്‍കൊണ്ടും ഇന്ത്യയിലെ കാറുകള്‍ക്ക് കിട്ടാത്ത സമ്പൂര്‍ണ്ണ ഡിജിറ്റല്‍ കണ്‍സോളാണ് പസാറ്റിലുള്ളത്. മുന്നിലെയും പിന്നിലെയും സീറ്റുകള്‍ക്ക് നല്ല ഉറപ്പുണ്ട്. ഒപ്പം നല്ല താങ്ങുനല്‍കുന്നവയുമാണ്. പാകത്തിന് കാലുകള്‍ നീട്ടിവെക്കാനുള്ള സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്. ഉയരമുള്ളവര്‍ക്കും നിവര്‍ന്നിരിക്കാവുന്ന രീതിയില്‍ ഹെഡ് റൂമും ഒരുക്കിയിരിക്കുന്നു. ബൂട്ട് സ്‌പേസാണ് വലിയൊരാകര്‍ഷണം. 586 ലിറ്ററാണ് ഒരുക്കിയിരിക്കുന്നത്. പിന്നിലെ സീറ്റുകള്‍ ബൂട്ട് സ്‌പേസ് ഇനിയും കൂട്ടാന്‍ സാധിക്കും.

177 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍കുമുളള എഞ്ചിന്‍ രണ്ട് ലിറ്ററിന്റെയാണ്. ആറ് സ്പീഡും ഇരട്ട ക്ലച്ചും അടങ്ങിയിരിക്കുന്നു. സുപര്‍ബ് പോലെ തന്നെ 100 കിലോമീറ്ററിലേക്ക് കുതിക്കാന്‍ 8.4 സെക്കന്റുകള്‍ മതി. 5500 ആര്‍പിഎം വരെ പെട്ടെന്ന് ആര്‍ജ്ജിക്കാന്‍ കഴിയും. അനായാസം ഗിയര്‍ കൂട്ടാനും കുറയ്ക്കാനും കഴിയുന്നു എന്നതാണ് ഗിയര്‍ ബോക്‌സിന്റെ സവിശേഷത. ചക്രത്തിന് പിന്നിലുള്ള പാഡില്‍ ഷിഫ്റ്റ് പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താനാകും. എഞ്ചിന് പെട്ടെന്ന് വേഗമാര്‍ജ്ജിക്കാന്‍ കഴിവുള്ളതിനാല്‍ ഓവര്‍ടേക്ക് അനായാസം സാധിക്കും. സ്‌പോര്‍ട്‌സ് മോഡില്‍ ത്രോട്ടില്‍ പ്രതികരണം കൂടുതലാണ്.

എഞ്ചിന് അല്‍പം കടുപ്പത്തില്‍ പ്രതികരിക്കുമെന്നതാണ് പോരായ്മ. ലിറ്ററിന് 16.2 കിലോമീറ്റര്‍ നല്‍കുന്ന എഞ്ചിന്‍ മൈലേജിന്റെ കാര്യത്തില്‍ മികച്ചതാണ്. ടെസ്റ്റ് ഡ്രൈവില്‍ പല സാഹചര്യങ്ങളില്‍ ഓടിച്ചപ്പോഴും ഇതേ മൈലേജ് തന്നെ ലഭിച്ചിരുന്നു.

ആദ്യമായി പസാറ്റ് ഡ്രൈവിംഗ് മോഡുകളുമായി ഇലക്ട്രോണിക് ഡാമ്പര്‍ ഘടിപ്പിച്ചിട്ടുണ്ട്. സ്‌പോര്‍ട് മോഡ് തിരഞ്ഞെടുത്താല്‍ ഡാമ്പര്‍ അല്പം മുറുക്കം കൂടിയിരിക്കും. ത്രോട്ടിലിന് അത് കൂടുതല്‍ കൃത്യത വരുത്തും. ഗിയര്‍ബോക്‌സിനെ കൂടുതല്‍ നേരം ഒരേ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഗിയറുകള്‍ സഹായിക്കും. സ്‌പോര്‍ട് മോഡില്‍ ഡ്രൈവിംഗ് കൂടുതല്‍ രസകരവും അനായാസവുമാണ്. ബ്രേക്കുകള്‍ മികച്ചതും തേയ്മാനം വരാത്തവയുമാണ്. സസ്‌പെന്‍ഷന്‍ വേണ്ടതിനേക്കാളും അല്‍പം താഴേയ്ക്ക് തൂങ്ങാനുള്ള പ്രവണത കാണുന്നുണ്ട്. സസ്‌പെന്‍ഷന്‍ കുറെക്കൂടി പരിഷ്‌കരിക്കാമെന്ന് തോന്നിപ്പോകും. പക്ഷെ സിറ്റിയില്‍ സാധാരണ മോഡില്‍ ഓടിച്ചാല്‍ കാര്യങ്ങള്‍ സുഗമമാണ്.

വലിയ ക്ഷയം സംഭവിച്ച മീഡിയം സെഡാന്‍ മേഖലയില്‍ പുതിയ പസാറ്റ് വീണ്ടും ആകര്‍ഷണീയതയോടെ അവതരിക്കുകയാണ്. നേരത്തെയുണ്ടായിരുന്ന കാറിനേക്കാള്‍ നല്ല പുരോഗതി ഈ മോഡലിനുണ്ട്. ഇതിന് മുകളിലുള്ള മറ്റ് കമ്പനികളുടെ കാറുകളെ വെല്ലുവിളിക്കാന്‍ പസാറ്റിനാകും. കംഫര്‍ട്ടബിളും നല്ല ഇടവും പ്രായോഗികതയും മികച്ച കാഴ്ചഭംഗിയും ഡ്രൈവിംഗ് സുഖവും ഒത്തുചേരുന്ന, നിറയെ ഫീച്ചറുകള്‍ ഉള്ള പസാറ്റിനെ ഇഷ്ടപ്പെടാതിരിക്കാന്‍ വഴിയില്ല. കുലീനതയുടെ അതിപ്രസരമില്ലാതെ വളരെ സൂക്ഷ്മമായി സംവിധാനപ്പെടുത്തിയ ഡിസൈനാണ് നിങ്ങളുടെ ഇഷ്ടമെങ്കില്‍ പസാറ്റ് നിങ്ങളുടെ കാര്‍ തന്നെ.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഫോക്‌സ്‌വാഗണ്‍ പസാറ്റ്