Published On: Mon, May 29th, 2017

ടാറ്റയുടെ ടിഗോര്‍ എത്തി

Tata-Tigor-87കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍പ്പെട്ട ടാറ്റാ മോട്ടോഴ്‌സിന്റെ ഏറ്റവും ഒടുവിലത്തെ താരമാണ് ടിഗോര്‍. ഇതേ സ്വഭാവമുള്ള ഒട്ടേറെ കാറുകള്‍ വിപണയിലുണ്ടെന്ന് നിങ്ങള്‍ വാദിച്ചേക്കാം. പക്ഷെ എതിരാളികളെയെല്ലാം വിലയുടെ കാര്യത്തില്‍ വെല്ലുന്ന മാതൃകയാണ് ടിഗോര്‍. ഈ കാര്‍ എത്രത്തോളം വിലക്കുറവില്‍ ലഭിക്കും? 4.7 മുതല്‍ 6.19 ലക്ഷം വരെയാണ് ഇതിന്റെ പെട്രോള്‍ എഞ്ചിന്‍ മോഡലിന്റെ വില. ഡീസല്‍ എഞ്ചിന്‍ മോഡലിന് 5.6 മുതല്‍ 7.09 ലക്ഷം വരെയും വിലയുണ്ട്.

പഴയ മോഡലുകളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതുകൊണ്ടാണ് വില കുറയുന്നത്. ടാറ്റയുടെ തന്നെ കോംപാക്ട് കാറിലെ ആരംഭ മോഡലായ ടിയാഗോയുടെ പ്ലാറ്റ്‌ഫോമിലാണ് ടിഗോര്‍ തയ്യാറാക്കുന്നത്. എന്നാല്‍ വില കൂടിയ മോഡലുകളായ ഡിസൈര്‍, അമേസ്, ആമിയോ, എക്‌സെന്റ്, ആസ്പയര്‍ എന്നീ ഓരോ മോഡലുകളും പുതിയ പ്ലാറ്റ്‌ഫോമുകളിലാണ് രൂപകല്‍പന. ഷോറൂമില്‍ സെസ്റ്റിനോടൊപ്പമാണ് ടിഗോറും അണിനിരക്കുക. വലിപ്പമുള്ള ബോള്‍ട്ട് ഹാച്ച്ബാക്കിനെ ആധാരമാക്കിയുള്ള കോംപാക്ട് സെഡാനാണ് സെസ്റ്റ്. ബോള്‍ട്ടില്‍ നിന്നും വ്യത്യസ്തമായി, സെസ്റ്റും ഈയിടെ പുറത്തിറക്കിയ ഹെക്‌സയും പഴയ ടാറ്റാ കാറുകളായ ഇന്‍ഡിക്ക വിസ്റ്റ്, മന്‍സ, ആരിയ എന്നീ കാറുകളുടെ പ്ലാറ്റ് ഫോമിലാണ് തയ്യാറായത്. എന്നാല്‍ ടിയാഗോ, ടിഗോര്‍ എന്നിവ തനിയെ രൂപപ്പെട്ട ഡിസൈന്‍ ആണ്. ടിയാഗോയേക്കാള്‍ വീല്‍ബേസ് കൂടുതലാണ് ടിഗോറിന്. ഭാരവും 50 കിലോഗ്രാമോളം കൂടുതലാണ്.

ഏത് കോണില്‍ നിന്ന് നോക്കിയാലും ടിഗോര്‍ ആകര്‍ഷകമായ കാര്‍ ആണ്. ടിഗോറിനോട് മത്സരിക്കുന്ന കാറുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ കാര്‍. ബൂട്ട് കാറിന്റെ ആകെക്കൂടിയുള്ള ഡിസൈനോട് ലയിച്ചുചേര്‍ന്ന രീതിയിലുള്ളതാണ്. കാറിന്റെ റൂഫ്‌ലൈനിന്റെ രൂപകല്‍പന തന്ത്രപൂര്‍വ്വം ചിന്തിച്ചാണ് ചെയ്തിരിക്കുന്നത്. കാരണം പിന്‍ഭാഗത്ത് ഒരു സ്‌പോയ്‌ലര്‍ പോലെ തള്ളിനില്‍ക്കുന്ന ഭാഗം കാറിന് ഉള്ളില്‍ കൂടുതല്‍ ഇടം നല്‍കുന്നു. മുന്‍ഭാഗം ടിയാഗോയെപ്പോലെയാണ്. പക്ഷെ സ്‌മോക്ക് ചെയ്ത ഹെഡ്‌ലാമ്പ് ടിഗോറിനെ ടിയാഗോയില്‍ നിന്നും വ്യത്യസ്തമാക്കുന്നു. പെട്രോള്‍ മോഡലിന് 15 ഇഞ്ച് അലോയ് വീലാണെങ്കില്‍ ഡീസലിന്റേത് 14 ഇഞ്ച് വീല്‍ ആണ്.

അടുത്ത പേജില്‍ തുടരുന്നു

Pages: 1 2

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ടാറ്റയുടെ ടിഗോര്‍ എത്തി