Published On: Mon, Oct 23rd, 2017

ഹ്യൂണ്ടായ് വെര്‍ണ

in_gal_ext_rbi_nw_08ഹോണ്ടാ സിറ്റിയും മാരുതി സിയാസും ആധിപത്യം പുലര്‍ത്തുന്ന മേഖലയില്‍ ടൈമിംഗ് എന്ന സവിശേഷമായ മുന്‍തൂക്കത്തില്‍ എത്തുകയാണ് ഹ്യൂണ്ടായ് വെര്‍ണ. ഒരു ഇടത്തരം സെഡാന്‍ ആഗ്രഹിക്കുന്ന പുതുതലമുറയില്‍പ്പെട്ടവരുടെ ഫ്രഷ് ചോയ്‌സിന് മികച്ച ഉത്തരമാണ് ഹ്യൂണ്ടായ് വെര്‍ണ. ഇക്കാര്യത്തില്‍ എതിരാളികളുടെ ഉല്‍പന്നങ്ങള്‍ ഉല്‍പാദനത്തിന്റെ പാതിഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഇതിനപ്പുറം ഹ്യൂണ്ടായ് വെര്‍ണ ഒട്ടനവധി നവീന ഉപകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അതുവഴി വലിയ പ്രതീക്ഷകളാണ് കാര്‍ ഉപഭോക്താക്കളില്‍ ഉണര്‍ത്തിവിടുന്നത്. ആറ് വര്‍ഷം മുമ്പ് വിപണിയില്‍ എത്തിയ വെര്‍ണയ്ക്ക് നല്ല സ്വീകരണമായിരുന്നു. പക്ഷെ വെര്‍ണയുടെ ഈ പുതിയ പതിപ്പ് കൂടുതല്‍ പേരെ ആകര്‍ഷിക്കുമെന്ന് കരുതുന്നു.

ഇത് വെര്‍ണയുടെ അഞ്ചാം തലമുറയാണ്. തികച്ചും പുതിയ പ്ലാറ്റ്‌ഫോമിലാണ് നിര്‍മ്മാണം. എല്ലാ അര്‍ത്ഥത്തിലും വളര്‍ന്നതാണ് പുതിയ കാര്‍. 65മില്ലിമീറ്റര്‍ നീളം കൂടുതലാണ്. 29മില്ലീമീറ്റര്‍ വീതി കുടുതലാണ്. പക്ഷെ ഉയരം അതുപോലെ തന്നെ. ചക്രത്തിന്റെ ബേസ് 30 മില്ലീമീറ്റര്‍ കൂടുതലാണ്. ഇലന്റ്രയുടെ ഒരു ചുരുങ്ങിയ പതിപ്പാണിത്. 0.308സിഡിയോടെ മികച്ച എയ്‌റോഡൈനാമിക്‌സാണ് കാര്‍ പുറത്തെടുക്കുന്നത്. ചൈനയില്‍ ഇറങ്ങിയ പതിപ്പിന്റെ ഗുണിനിലവാരങ്ങള്‍ ഇന്ത്യയില്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും, തികച്ചും പഴയ ഇന്ത്യന്‍ പതിപ്പിന്റെ തുടര്‍ച്ച തന്നെയാണ് പുതിയ വെര്‍ണ. മികവ് പുലര്‍ത്തുന്ന ഫ്‌ളൂയിഡ് സ്‌കള്‍പ്ചര്‍ 2.0 ഡിസൈനില്‍ കൂടുതല്‍ ഇന്ധനക്ഷമതയും യാത്രാസൗകര്യങ്ങളും വെര്‍ണയില്‍ ലഭിക്കും. നേരത്തെയുണ്ടായിരുന്ന 1.4ലിറ്റര്‍ എഞ്ചിന്‍ പുതിയ പതിപ്പിനില്ല. 1.6 ലിറ്റര്‍ വിടിവിടി പെട്രോള്‍, 1.6 ലിറ്റര്‍ യു2 സിആര്‍ഡി ഡീസര്‍ എഞ്ചിനുമാണ് ബോണറ്റിനടിയില്‍ വെര്‍ണയുടെ ഹൃദയം സൂക്ഷിക്കുക.

ഇന്റീരിയര്‍ കൂടുതല്‍ യൂറോപ്യന്‍ ശൈലിയിലാണ്. ഡിസൈന്റെ കാര്യത്തില്‍ നല്ല മികവ് പുലര്‍ത്തിയിരിക്കുന്നു. 480ലിറ്ററാണ് ബൂട്ട് സ്‌പേസ്. കെ2 പ്ലാറ്റ്‌ഫോമില്‍ അഡ്വാന്‍സ്ഡ് ഹൈ സ്‌ട്രെങ്ത് സ്റ്റീല്‍ ഉപയോഗിച്ചുള്ള നിര്‍മാണം ബോഡിക്ക് 32 ശതമാനം അധികം ഉറപ്പ് നല്‍കും. ഡാഷ് ബോര്‍ഡില്‍ മാറ്റങ്ങള്‍ പ്രകടം. ഇരട്ട നിറമാണ് ഡാഷ് ബോര്‍ഡിന്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സ്റ്റിയറിംഗ് വീലും പുതിയത്. ഡ്രൈവറോട് ചേര്ന്നാണ് സെന്‍ട്രല്‍ കണ്‍സോളിന്റെ സ്ഥാനം. പിന്നില്‍ എലാന്‍ട്രയോട് സമാനമായ എല്‍ഇഡി ടെയില്‍ ലാമ്പുകളും ബൂട്ടിലെ ലോഗോയും മാറ്റിയിട്ടുണ്ട്. എഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ പ്രീമിയം ലുക്ക് നല്‍കും. മുന്‍സീറ്റില്‍ നല്ല കാറ്റോട്ടം കിട്ടും. ആണ് എയര്‍ ബാഗുകളും സണ്‍ റൂഫും മാനുവല്‍ ബ്ലൈന്റും ഉണ്ട്. ക്രൂസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, കോര്‍ണറിംഗ് ലാമ്പുകള്‍, ഓട്ടോ ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍ എന്നിവ ഉണ്ട്.

പെട്രോള്‍ എഞ്ചിന്‍ 121ബിഎച്ച്പി പവറും 155 എന്‍എം ടോര്‍ക്കും പുറത്തെടുക്കുമ്പോള്‍ ഡീസല്‍ എഞ്ചിന്‍ 126 ബിഎച്ച്പി പവറും 260എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഗിയര്‍ബോക്‌സ് ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്.
സസ്‌പെന്‍ഷന്‍ മികച്ചതാണ്. അത് മികച്ച ഡ്രൈവിംഗ് സുഖം പകരുന്നു. നഗരത്തില്‍ അനായാസം കുഴികളും സ്പീഡ് ബ്രേക്കുകളും താണ്ടാം.
മുന്‍മോഡലിനേക്കാള്‍ കൂടുതല്‍ ഇന്ധനക്ഷമതയും 2017 വെര്‍ണ നല്‍കും. ഡീസല്‍ മാനുവല്‍ 24.75 കീലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കും. ഡീസല്‍ ഓട്ടോമാറ്റിക്കില്‍ 21.02 കിലോമീറ്റര്‍ ഇന്ധനക്ഷമതയുണ്ട്. പെട്രോള്‍ പതിപ്പി്ല്‍ 17.70 കിലോമീറ്റര്‍ ആണ് ഇന്ധനക്ഷമത.

എന്തായാലും പഴയ പതിപ്പിനേക്കാള്‍ ഒട്ടേറെ പുതുമകള്‍ വെര്‍ണയിലുണ്ട്. ഉപകരണങ്ങളുടെ കാര്യത്തില്‍ അടിത്തറ തന്നെ മാറ്റിയെഴുതിയിരിക്കുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം വെര്‍ണയില്‍ കിട്ടും- ഓട്ടോമാറ്ാറിക് ബൂട്ട് ഓപ്പണിംഗ്, കൂള്‍ഡ് മുന്‍സീറ്റുകള്‍, സണ്‍റൂഫ്, ക്രൂസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ അങ്ങിനെ എല്ലാം. സിയാസിനും സിറ്റിയ്ക്കും ഇടയിലാണ് വില. ഈയിടെ മിഡ്‌സൈസ് സെഡാനുകള്‍ക്ക് ഭീഷണിയാവുന്നത് കോംപാക്ട് ക്രോസ് ഓവര്‍ കാറുകളാണ്. പക്ഷെ വെര്‍ണ എല്ലാം തിരുത്തിയെഴുതുമെന്ന് വിശ്വസിക്കാം.

 

Photo Courtesy : Google/ images are subject to copyright   

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഹ്യൂണ്ടായ് വെര്‍ണ