Published On: Mon, Jun 10th, 2019

ന്യൂനമര്‍ദം ആറ് മണിക്കൂറിനകം അതിതീവ്രമാകും; മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദ്ദേശം

ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ലക്ഷദ്വീപിന് 240 കിമീ അകലെ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടിട്ടുണ്ട്.അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ഇത് തീവ്ര മര്‍ദ്ദമായി രൂപപ്പെടും. 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വായു എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്‍റെ ഗതി വടക്കു – പടിഞ്ഞാറന്‍ ദിശയിലായതിനാല്‍ കേരളത്തിലുള്ളവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. വ്യാഴാഴ്ച്ചയോടെ കാറ്റ് ഗുജറാത്ത് തീരത്ത് എത്തും.കാറ്റിന്‍റെ സ്വാധീനം മൂലം സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകാനും ഇടയുണ്ട്. ഒരാഴ്ച വൈകിയാണ് കേരളത്തില്‍ കാലവര്‍ഷമെത്തിയത്. തെക്കന്‍ ജില്ലകളില്‍ ഇന്ന് വ്യപകമായി മഴ പെയ്തു. എറണാകുളത്തും ആലപ്പുഴയിലും ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍, നാളെയും മറ്റന്നാളും ചില ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു.നാളെ കണ്ണൂരും കോഴിക്കോട്ടും യെല്ലോ അലര്‍ട്ടായിരിക്കും. അതേ സമയം ബുധനാഴ്ച മലപ്പുറത്തും കോഴിക്കോട്ടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശ മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമാണ്.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ന്യൂനമര്‍ദം ആറ് മണിക്കൂറിനകം അതിതീവ്രമാകും; മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദ്ദേശം