Published On: Wed, Oct 25th, 2017

കുമരകത്തെ റിസോര്‍ട്ടില്‍ സൗദി ബാലന്‍ മരിച്ച സംഭവം ; മുങ്ങി മരണമെന്ന് ആവര്‍ത്തിച്ച് പോലീസ് റിപ്പോര്‍ട്ട്

കോട്ടയം : കുമരകത്തെ റിസോര്‍ട്ടില്‍ സൗദി ബാലന്‍ മരിച്ചത് മുങ്ങി മരണം തന്നെയാണെന്ന് പോലീസ്. മനുഷ്യാവകാശ കമ്മീഷനു നല്‍കിയ റിപ്പോര്‍ട്ടിലാണ് മരണകാരണം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ കുളിക്കാനിറങ്ങിയപ്പോഴുണ്ടായ വൈദ്യുതാഘാതമാണ് മരണകാരണമെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. രണ്ട് മാസം മുന്‍പാണ് സൗദി സ്വദേശിയായ ഇബ്രാഹിം ഹമീദിന്റെ ഇളയമകന്‍ അലാദിന്‍ മജീദ് കുമരകത്തെ അവാദ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ ഷോക്കേറ്റ് മരിക്കുന്നത്. ഷോക്കേറ്റതിനെ തുടര്‍ന്നാണ് കുട്ടി മുങ്ങി മരിച്ചതെന്ന് മാതാപിതാക്കള്‍ മുന്‍പ് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രക്കും പരാതിയും നല്‍കിയിരുന്നു.
എന്നാല്‍ കമ്മീഷന് നല്‍കിയ മറുപടിയില്‍ മുങ്ങിമരണമാണെന്നാണ് പോലീസ് വീണ്ടും ആവര്‍ത്തിച്ചത്. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച ഒരു ഡോക്ടറിനും അന്ന് ഷോക്കേറ്റിരുന്നു. നീന്തല്‍കുളത്തില്‍ ഷോക്കുണ്ടായിരുന്നുവെന്ന വിവരം മനപൂര്‍വ്വം ചിലര്‍ മറച്ച് വെക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം.
Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കുമരകത്തെ റിസോര്‍ട്ടില്‍ സൗദി ബാലന്‍ മരിച്ച സംഭവം ; മുങ്ങി മരണമെന്ന് ആവര്‍ത്തിച്ച് പോലീസ് റിപ്പോര്‍ട്ട്