Published On: Mon, Apr 22nd, 2019

വിവാദങ്ങള്‍ക്കൊടുവില്‍ രാഹുല്‍ ഗാന്ധി സമർപ്പിച്ച നാമനിര്‍ദ്ദേശ പത്രിക റിട്ടേണിങ് ഓഫീസര്‍ സ്വീകരിച്ചു.

വിവാദങ്ങള്‍ക്കൊടുവില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധി സമർപ്പിച്ച നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം റിട്ടേണിങ് ഓഫീസര്‍ സ്വീകരിച്ചു. പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച്‌ എതിര്‍ സ്ഥാനാര്‍ത്ഥി നൽകിയ പരാതി റിട്ടേണിങ് ഓഫീസര്‍ തള്ളി.

രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതരപിഴവുകളുണ്ടെന്നും രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്നു ചൂണ്ടിക്കാട്ടി സ്വതന്ത്രസ്ഥാനാര്‍ഥി ധ്രുവ് ലാലാണ് പരാതി നല്‍കിയത്.
ഇതിനുപുറമേ രാഹുല്‍ഗാന്ധിയുടെ സത്യവാങ്മൂലത്തില്‍ പറയുന്ന കമ്ബനിയുടെ ആസ്തികളെക്കുറിച്ചും ലാഭവിഹിതത്തെക്കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും രാഹുൽ ഗാന്ധിയുടെ വിദ്യാഭ്യാസയോഗ്യതയിലും പിഴവുകളുണ്ടെന്നും ആരോപണമുണ്ട്.

രാഹുൽ ഗാന്ധി സമർപ്പിച്ച പത്രികയിൽ നിരവധി വാദങ്ങൾ ഉന്നയിക്കപ്പെട്ടതോടെയാണ് സൂക്ഷ്മ പരിശോധനയ്ക്കായി മാറ്റിവച്ചത്. അമേഠിയിൽ കൂടാതെ വയനാട്ടിലും രാഹുല്‍ ഗാന്ധി മത്സരിക്കുന്നുണ്ട്. വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവും പരിശോധിക്കണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമർപ്പിച്ചിട്ടുണ്ട്. വിദേശ പൗരത്വം ഉണ്ടെന്നു രാഹുൽ ഗാന്ധി മറച്ചുവെച്ചുവെന്നാണ് പരാതി.

Photo Courtesy : Google/ images are subject to copyright   

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

വിവാദങ്ങള്‍ക്കൊടുവില്‍ രാഹുല്‍ ഗാന്ധി സമർപ്പിച്ച നാമനിര്‍ദ്ദേശ പത്രിക റിട്ടേണിങ് ഓഫീസര്‍ സ്വീകരിച്ചു.