Published On: Wed, Jan 3rd, 2018

ശബരിമലയെ വിവാദ ഭൂമിയാക്കി മാറ്റരുതെന്ന് ചെന്നിത്തല

 

chennithala_650_011714101506തിരുവനന്തപുരം: ശബരിമലയെ വിവാദ ഭൂമിയാക്കി മാറ്റരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഭക്തരുടെ താല്പര്യം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും പരമ്പരാഗതമായ ആചാരങ്ങള്‍ക്ക് ഒരു തടസ്സവും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ സമഗ്രവികസനത്തിനായി യു.ഡി.എഫ് കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വികസനത്തിന് കേന്ദ്രം 500 കോടി അനുവദിക്കണമെന്നും ഇതിനായി കൂടുതല്‍ വനഭൂമി വിട്ടുകിട്ടണമെന്നും കേന്ദ്രത്തിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ശബരിമലയുടെ പേര് ശ്രീധര്‍മ്മശാസ്താക്ഷേത്രം എന്ന് മാറ്റുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ അറിയിച്ചു.

 

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ശബരിമലയെ വിവാദ ഭൂമിയാക്കി മാറ്റരുതെന്ന് ചെന്നിത്തല