Published On: Fri, Jul 14th, 2017

നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ചെന്നിത്തല

chennithalaതിരുവനന്തപുരം: നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നഴ്‌സുമാരുടെ പ്രതിനിധികളുമായും ആശുപത്രി മാനേജ്‌മെന്റുകളുമായും നേരിട്ട് ചര്‍ച്ച നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്. ജനകീയ സമരങ്ങള്‍ക്കുനേരെ എസ്മ പ്രയോഗിക്കുന്നത് കടുത്ത നടപടിയാണെന്നും അത് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഴ്‌സുമാരുടെ സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. അതേസമയം സ്വകാര്യ ആശുപത്രികള്‍ നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് ഭരണ പരിഷ്‌കാര സമിതി അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാതെ ഇരുന്നതുകൊണ്ടാണ് ഇപ്പോള്‍ അവര്‍ സമരം ചെയ്യുന്നതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ചെന്നിത്തല