Published On: Thu, Feb 8th, 2018

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ആത്മഹത്യ: ഒന്നാം പ്രതി സര്‍ക്കാരാണെന്ന് ചെന്നിത്തല

 

chennithalaതിരുവനന്തപുരം: പെന്‍ഷന്‍ പ്രതിസന്ധിയെ തുടര്‍ന്ന് മുന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ആത്മഹത്യ ചെയ്തതില്‍ ഒന്നാം പ്രതി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിട്ടും സര്‍ക്കാരിന്റെ വാഗ്ദാനം വിശ്വസിക്കാന്‍ വിരമിച്ച ജീവനക്കാര്‍ തയ്യാറല്ല എന്നതിന്റെ സൂചനയാണ് ദൗര്‍ഭാഗ്യകരമായ ഈ സംഭവമെന്നും ചെന്നിത്തല പറഞ്ഞു. കെ.സെ്.ാര്‍.ടി.സി ബത്തേരി ഡിപ്പോയിലെ മുന്‍ പ്രസിഡന്റ് നടേശ് ബാബുവും നേമം സ്വദേശി കരുണാകരനുമാണ് പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്. അതേസമയം കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിര യോഗം വിളിച്ചു. രാത്രി 8 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ്ടിയന്തരയോഗം നടക്കുക. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍, ഗതാഗത വകുപ്പിലെയും കെ.എസ്.ആര്‍.ടി.സിയിലെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ആത്മഹത്യ: ഒന്നാം പ്രതി സര്‍ക്കാരാണെന്ന് ചെന്നിത്തല