Published On: Tue, Jan 9th, 2018

കേരളത്തില്‍ ഭരണസ്തംഭനമാണെന്ന് രമേശ് ചെന്നിത്തല

 

chennithalaതിരുവനന്തപുരം: കേരളത്തില്‍ ഭരണസ്തംഭനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടിസമ്മേളനങ്ങളുടെ തിരക്കിലാണെന്നും സമ്മേളനം തീരുന്നതുവരെ സെക്രട്ടേറിയറ്റ് അടച്ചിടുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റ് ഇപ്പോള്‍ ശൂന്യമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രം 1600 ഫയലുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ട്രഷറിയില്‍ ഒരു രൂപയുടെ ബില്ല് പോലും മാറുന്നില്ലെന്നുംപെന്‍ഷനും ശമ്പളവും കൊടുക്കാന്‍ കടമെടുക്കേണ്ട സ്ഥിതിയിലാണ് സര്‍ക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

 

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കേരളത്തില്‍ ഭരണസ്തംഭനമാണെന്ന് രമേശ് ചെന്നിത്തല