Published On: Tue, Nov 7th, 2017

തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ വഞ്ചനയാണെന്ന് ചെന്നിത്തല

 

ramesh-chennithalaകോഴിക്കോട്: കായല്‍ കൈയ്യേറ്റം നടത്തിയ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വിജിലന്‍സ് ത്വരിതാന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ തോമസ് ചാണ്ടി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യു.ഡി.എഫ് ഭരണകാലത്ത് ബാര്‍ കോഴ ആരോപണത്തില്‍ ത്വരിതാന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് സമരം നടത്തിയവര്‍ ഇന്ന് നിലപാട് മാറ്റിയത് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് മുക്കത്തെ ഗെയില്‍ പദ്ധതിക്കെതിരായ സമരം സംസ്ഥാന സര്‍ക്കാരിന്റെ സൃഷ്ടിയാണെന്നും സമരത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത് നരനായാട്ടാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ വഞ്ചനയാണെന്ന് ചെന്നിത്തല