Published On: Sat, Feb 17th, 2018

സംസ്ഥാനത്ത് ചുവപ്പ്- കാവി ഭീകരതയാണെന്ന് രമേശ് ചെന്നിത്തല

 

chennithala_650_011714101506കോട്ടയം: കണ്ണൂരിലെ ജയിലുകള്‍ സി.പി.എം കൊലയാളി സംഘത്തിന്റെ വിഹാരകേന്ദ്രമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയിലിനുള്ളില്‍ ആസൂത്രണം ചെയ്ത ശേഷമാണ് കൊലയാളിസംഘങ്ങള്‍ പുറത്തിറങ്ങി ആളെ വെട്ടിക്കൊല്ലുന്നതെന്നും ചെന്നിത്തല കുറ്റപ്പടുത്തി. സംസ്ഥാനത്ത് ചുവപ്പ്- കാവി ഭീകരത അരങ്ങേറുകയാണെന്നും കേരളം ഭരിക്കുന്ന പാര്‍ട്ടിക്ക് ജനങ്ങളുടെ സൈ്വരജീവിതം ഉറപ്പാക്കാന്‍ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ സി.പി.എം നേരത്തെ നോട്ടമിട്ടിരുന്നതാണെന്നും ശുഹൈബിനെ വധിച്ചത് വ്യക്തമായ ഗൂഢാലോചനകള്‍ക്ക് ശേഷമാണെന്നും ചെന്നിത്തല ആരോപിച്ചു. കൊലപാതകത്തില്‍ യഥാര്‍ത്ഥ പ്രതികളെ പിടിക്കാത്തത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മൂലമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

Photo Courtesy : Google/ images may be subject to copyright

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സംസ്ഥാനത്ത് ചുവപ്പ്- കാവി ഭീകരതയാണെന്ന് രമേശ് ചെന്നിത്തല