Published On: Mon, Mar 26th, 2018

പന്തില്‍ കൃത്രിമം: സ്മിത്തിനും വാര്‍ണര്‍ക്കും ആജീവനാന്ത വിലക്കിന് സാധ്യത

 

steve-and-dawidകേപ്ടൗണ്‍: പന്തില്‍ കൃത്രിമം കാട്ടിയ ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് ആജീവനാന്ത വിലക്ക് ലഭിക്കുമെന്ന് സൂചന. ഇരുവരും കുറ്റസമ്മതം നടത്തി കാപ്റ്റന്‍ സ്ഥാനവും വൈസ് കാപ്റ്റന്‍ സ്ഥാനവും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. സ്റ്റീവ് സ്മിത്തിനെ ഒരു മാച്ചില്‍ നിന്ന് വിലക്കിയ ഐ.സി.സി മാച്ച് ഫീ മുഴുവനും പിഴയായി നല്‍കണമെന്നും വിധിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ കേപ്ടൗണില്‍ നടന്ന ടെസ്റ്റിലാണ് വിവാദ സംഭവങ്ങള്‍ നടന്നത്. കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സ്‌റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് താരങ്ങള്‍ കുറ്റസമ്മതം നടത്തിയത്. സംഭവത്തില്‍ കര്‍ശനമായ നടപടി വേണമെന്നാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നിലപാട്. കാപ്റ്റനെ പുറത്താക്കണമെന്ന് പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ ആവശ്യപ്പെട്ടതോടെയാണ് നായകനും ഉപനായകനും രാജിവെച്ചൊഴിഞ്ഞത്.

 

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

പന്തില്‍ കൃത്രിമം: സ്മിത്തിനും വാര്‍ണര്‍ക്കും ആജീവനാന്ത വിലക്കിന് സാധ്യത