Published On: Thu, Feb 1st, 2018

കര്‍ഷകരുടെ വരുമാനം ഇരട്ടി,വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും; രാജ്യം വളര്‍ച്ചയുടെ പാതയിലെന്ന് ചൂണ്ടി മോദി സര്‍ക്കാരിന്റെ ബജറ്റ്

 

ന്യഡല്‍ഹി: കര്‍ഷകരടക്കമുള്ളവര്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കി കൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ ഇത്തവണത്തെ ബജറ്റ് അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ചത്. ജൈവകൃഷിക്ക് ഊന്നല്‍ നല്‍കുമെന്നും, ഇനാം പദ്ധതി വിപുലീകരിക്കുമെന്നും ജെയ്റ്റ്ലി ബജറ്റില്‍ ഊന്നി പറയുന്നു.
കാര്‍ഷിക വളര്‍ച്ചക്ക് ഓപ്പണ്‍ ഗ്രീന്‍ പദ്ധതി പ്രഖ്യാപിച്ചു.

 

ബജറ്റ് വിഹിതം ഇതിനായി 500 കോടി നീക്കിവച്ചു. മുള അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ബജറ്റ് വിഹിതമായി 1290 കോടി മാറ്റിവച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി വിപുലീകരിച്ച് ഫിഷറീസ്. മൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകരേയും ഉള്‍പ്പെടുത്തും. ഫിഷറീസ്-മൃഗസംരക്ഷണ മേഖലക്ക് 1000 കോടി വിഹിതം.
42 പുതിയ അഗ്രി പാര്‍ക്കുകള്‍ തുടങ്ങും. സൗഭാഗ്യപദ്ധതി പ്രകാരം നാല് കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി.
ഉജ്ജ്വല യോജനയിലൂടെ എട്ട് കോടി ഗ്രാമീണ സ്ത്രീകള്‍ക്ക് സൗജന്യ പാചക വാതക കണക്ഷന്‍ നല്‍കും.

 

2018

 • കാര്‍ഷിക ഉത്പന്ന കമ്പനികള്‍ക്ക് നികുതിയില്ല.
 • നികുതി ഇളവിനുള്ള നിക്ഷേപ പരിധി 19,000 ആക്കി
 • മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ് 40,000 ആക്കി
 • ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 50,000 രൂപയുടെ ഇളവ്
 • ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതി 25% ആയി കുറച്ചു.
 • പൊതുമേഖല ഇന്‍ഷൂറന്‍സ് കമ്പനികള്‍ ലയിപ്പിക്കും
 • പ്രതിരോധ മേഖലയില്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി നടപ്പാക്കും
 • എന്‍പിഎസില്‍ കൂടുതല്‍ നികുതിയിളവ് പ്രഖ്യാപിച്ചേക്കും
 • തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പണം അനുവദിച്ചത് 2017-18ല്‍. 4.6 കോടി കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കി
 • വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ സംസ്ഥാനങ്ങളുമായി സഹകരിക്കും.
 • ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 8 ശതമാനം വളര്‍ച്ചയുടെ പാതയില്‍.
  2018-19 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 7.2 മുതല്‍ 7.5 ശതമാനം വരെ വളര്‍ച്ചയുണ്ടാകും
  കാര്‍ഷിക വിപണിയുടെ വികസനത്തിനായി 2,000 കോടി വകയിരുത്തും
 • നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വര്‍ധനയെന്ന് ധനകാര്യമന്ത്രി
 • ഫിഷറീസ് അക്വാവികസന ഫണ്ട് തുടങ്ങി
 • സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം 6 കോടി കക്കൂസ് പണിതു. ഒരുവര്‍ഷം കൊണ്ട് 2കോടി കൂടി പണിയും
 • ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറും
 • agri new

പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റായതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു പൊതുപ്രതീക്ഷ. ആദായനികുതിയില്‍ ഇളവ്, നികുതി സ്ലാബില്‍ ചില മാറ്റങ്ങള്‍, പുതിയ പ്രത്യക്ഷ നികുതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എന്നിവക്കുള്ള സാധ്യതകളും ജനങ്ങള്‍ ഉറ്റുനോക്കിയിരുന്നു.

Photo Courtesy : Google/ images are subject to copyright

 

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കര്‍ഷകരുടെ വരുമാനം ഇരട്ടി,വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും; രാജ്യം വളര്‍ച്ചയുടെ പാതയിലെന്ന് ചൂണ്ടി മോദി സര്‍ക്കാരിന്റെ ബജറ്റ്