Published On: Mon, Apr 9th, 2018

സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് : ക്വാട്ടർ ഫൈനൽ

കൊച്ചി: കേരളത്തിലെ സിനിമ, സീരിയല്‍, പിന്നണി ഗായക, ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ടീമുകള്‍ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് ക്വാട്ടർ ഫൈനൽ മത്സരങ്ങൾ ആരംഭിച്ചു .പ്രൊഡ്യൂസേഴ്‌സ് ഇലവണ്‍,സി എം സി , മാ ഫൈറ്റേഴ്‌സ്, മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സ്,വോൾക്കാനോ ഡാൻസ് ഫൈറ്റേഴ്സ്, ഡയറക്ടേഴ്‌സ് ഇലവണ്‍ , ഇൻഡീവ്ഡ് , മീഡിയ സ്‌ട്രൈക്കേഴ്‌സ് എന്നീ ടീമുകളാണ് ക്വാട്ടർ ഫൈനലിൽ പോരാട്ടത്തിനിറങ്ങിയത്.

ആദ്യ മത്സരത്തില്‍ ഡയറക്ടേഴ്‌സ് ഇലവണെ കീഴ്‌പ്പെടുത്തി സി എം സി വിജയം നേടി. പ്രൊഡ്യൂസേഴ്‌സ് ഇലവനെ പരാജയപ്പെടുത്തി വോൾക്കാനോ ഡാൻസ് ഫൈറ്റേഴ്സ് സെമിയിൽ ഇടംനേടി . മാ ഫൈറ്റേഴ്‌സും മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള മത്സരത്തിൽ മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സ് തകര്‍പ്പന്‍ വിജയം നേടി.ഇൻഡീവുഡും മീഡിയ സ്‌ട്രൈക്കേഴ്‌സ്സും തമ്മിലുള്ള മത്സരത്തിൽ മീഡിയ സ്‌ട്രൈക്കേഴ്‌സ് സെമിയിൽ ഇടംനേടി.

cmc  volcano

 

blasters  media

 

കളമശേരി സെന്റ് പോള്‍സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് പങ്കെടുക്കുന്നത്. പെഗാസസ് ചെയര്‍മാന്‍ ഡോ. അജിത് രവി സംഘടിപ്പിക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ മുഖ്യപ്രായോജകര്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡും ഡിക്യൂ വാച്ചസുമാണ്. ബ്രീസ് സ്‌പോര്‍ട്‌സാണ് കോ പാര്‍ട്ണര്‍.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് : ക്വാട്ടർ ഫൈനൽ