Published On: Fri, Jan 11th, 2019

അലോക് വർമയെ സിബിഐ ഡയറക്ടർസ്ഥാനത്ത് നിന്നും വീണ്ടും നീക്കി

alok

അലോക് വർമയെ സിബിഐ ഡയറക്ടർസ്ഥാനത്ത് നിന്നും വീണ്ടും നീക്കി. പ്രധാനമന്ത്രി അദ്ധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് മാറ്റിയത്. പ്രധാനമന്ത്രി കൂടാതെ കോണ്‍ഗ്രസിന്‍റെ മല്ലികാര്‍ജുന്‍ ഖാര്‍ഗേയും ജസ്റ്റീസ് എ.കെ. സിക്രി എന്നിവരടങ്ങിയ സമിതിയായിരുന്നു യോഗത്തിലുണ്ടായിരുന്നത്.

അലോക് വർമയ്ക്കെതിരായ ആരോപണങ്ങൾ പരിശോധിക്കാൻ പ്രധാനമന്ത്രിയുടെ വസതിയിൽ യോഗം വിളിച്ചുചേർക്കുകയായിരുന്നു.കേന്ദ്ര വിജിലൻസ് കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് സിബിഐ സ്ഥാനത്ത് നിന്നും നീക്കാൻ നടപടിയെടുത്തത്.

ഡയറക്ടർ സ്ഥാനത്തേക്ക് പുതിയ മേധാവിയെ നിയമിക്കുന്നത് വരെ അഡീഷണൽ ഡയറക്ടർ എം. നാഗേശ്വരറാവുവിനെ  താൽകാലിക ഡയറക്ടറായി നിയമിച്ചു. സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കിയ അലോക് വർമയെ സിവിൽ ഡിഫൻസ്, ഹോം ഗാർഡ് മേധാവിയായി നിയമിച്ചു.

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

അലോക് വർമയെ സിബിഐ ഡയറക്ടർസ്ഥാനത്ത് നിന്നും വീണ്ടും നീക്കി