Published On: Thu, Mar 29th, 2018

ജാതി, മതം കോളം: സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ പിഴവ്

schoolതിരുവനന്തപുരം: സംസ്ഥാനത്ത് ജാതി, മതം എന്നീ കോളങ്ങള്‍ പൂരിപ്പിക്കാതെ 1,24,147 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയിട്ടുണ്ടെന്ന സര്‍ക്കാരിന്റെ കണക്കുകള്‍ തെറ്റാണെന്ന വാദവുമായി വിവിധ സ്‌കൂളുകള്‍. സ്‌കൂളുകളില്‍ നിന്ന് ശേഖരിച്ച കണക്കുകളും ഔദ്യോഗിക കണക്കുകളും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് സ്‌കൂള്‍ അധികൃതരുടെ പരാതി. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കളമശ്ശേരി രാജഗിരി, അത്താണി സെന്റ് ഫ്രാന്‍സിസ് അസീസി, തുറക്കല്‍ അല്‍ഹാദിയ എന്നീ സ്‌കൂളുകളില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ജാതിയും മതവും രേഖപ്പെടുത്താത്തത്. എന്നാല്‍ എല്ലാ കുട്ടികളുടെയും ജാതിയും മതവും രേഖപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അവതരിപ്പിച്ച കണക്കുകള്‍ തെറ്റാണെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ അധ്യയനവര്‍ഷം 1,24,147 വിദ്യാര്‍ത്ഥികള്‍ ജാതി മത രഹിതരായി വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ജാതി, മതം കോളം: സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ പിഴവ്