Published On: Tue, Feb 13th, 2018

കൊച്ചി കപ്പല്‍ശാലയിലെ സ്‌ഫോടനം; അഞ്ച് മരണം, മരിച്ചവരില്‍ രണ്ട് മലയാളികള്‍

കൊച്ചി: കൊച്ചി കപ്പല്‍ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരണപ്പെട്ടു. അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. കോട്ടയം സ്വദേശി ജിബിന്‍, വൈപ്പിന്‍ സ്വദേശി റംഷാദ് എന്നിവരാണ് അപകടത്തില്‍ മരിച്ച രണ്ടു മലയാളികള്‍. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്.

cochinShipyard_666170f

കപ്പലിനകത്തുള്ള വെള്ള ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് വിവരം. സാഗര്‍ ഭൂഷണ്‍ എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരെയടക്കം അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
തീ പൂര്‍ണമായും അണച്ചിട്ടുണ്ടെന്ന് കമ്മീഷണര്‍ അറിയിച്ചു. പുക പടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് സൂചനയുണ്ട്.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കൊച്ചി കപ്പല്‍ശാലയിലെ സ്‌ഫോടനം; അഞ്ച് മരണം, മരിച്ചവരില്‍ രണ്ട് മലയാളികള്‍