Published On: Fri, Oct 27th, 2017

ഒരു കോടി കൊടുത്ത് അംഗത്വത്തിലേക്ക് ക്ഷണിക്കേണ്ട ഗതികേടാണ് ബിജെപിക്ക് ; കോടിയേരി

സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ വെപ്രാള പ്രകടനമാണ് പുതിയ സാമ്പത്തിക പാക്കേജെന്ന് പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേരത്തെ മിസ്ഡ് കോള്‍ അടിച്ചാല്‍ ബിജെപിയില്‍ അംഗത്വം ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരാള്‍ക്ക് ഒരുകോടി രൂപകൊടുത്ത് അംഗത്തിലേക്കു ക്ഷണിക്കേണ്ട ഗതികേടാണ് ബിജെപിക്കെന്നും കോടിയേരി പരിഹസിച്ചു. കഴിഞ്ഞ ദിവസം ഗുജറാത്തില്‍ പാര്‍ട്ടിയില്‍ ചേരാന്‍ പട്ടേല്‍ സമരനേതാവിന് ഒരുകോടി രൂപ ബിജെപി വാഗ്ദാനം നല്‍കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടിയേരിയുടെ പരിഹാസം.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ പറഞ്ഞിരുന്ന രണ്ടുലക്ഷം കോടിയില്‍പരം രൂപ പാവങ്ങളെ സഹായിക്കാനല്ല, കോര്‍പറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളാനാണ്. മൂന്നര വര്‍ഷം മുന്‍പ് ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തവര്‍ ഇനിയുള്ള ഒന്നരവര്‍ഷം കൊണ്ട് എന്തു വാഗ്ദാനം നടപ്പാക്കാനാണ് എന്ന് കോടിയേരി ചോദിച്ചു.

                 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഒരു കോടി കൊടുത്ത് അംഗത്വത്തിലേക്ക് ക്ഷണിക്കേണ്ട ഗതികേടാണ് ബിജെപിക്ക് ; കോടിയേരി