Published On: Mon, Jul 10th, 2017

സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് പി.എസ് ശ്രീധരന്‍ പിള്ള

 

BL03_POL_SENKUMAR_2878861fതിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.എസ് ശ്രീധരന്‍ പിള്ള. സെന്‍കുമാര്‍ ചരിത്രത്തില്‍ സ്ഥാനമുള്ള വ്യക്തിയാണെന്നും ഇടത്- വലത് മുന്നണികളിലെ പല പ്രമുഖരും ഉടന്‍ തന്നെ ബി.ജെ.പിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലേക്ക് വിളിച്ചാല്‍ വരാന്‍ തയ്യാറായി നിരവധിപേര്‍ രണ്ടുമുന്നണികളിലും കാത്തുനില്‍പ്പുണ്ടെന്നും ശ്രീധരന്‍പിള്ള അറിയിച്ചു. അതേസമയം ഇസ്ലാമിക് സ്റ്റേറ്റും ആര്‍.എസ്.എസും രണ്ടാണെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി ടി.പി സെന്‍കുമാര്‍ വ്യക്തമാക്കി. പറഞ്ഞതെല്ലാം സത്യമാണെന്നും താന്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ലവ് ജിഹാദ് ഇല്ല എന്നുപറയുന്നത് പൂര്‍ണമായും ശരിയല്ലെന്നും അതുകൊണ്ടാണ് ഹൈക്കോടതി പോലും ഇത്തരം കേസുകളില്‍ നടപടി എടുക്കേണ്ടി വന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു. ജന്മഭൂമിയുടെ പരിപാടിയില്‍ പങ്കെടുത്തതില്‍ ചിലര്‍ നെറ്റി ചുളിക്കുകയാണെന്നും അത്തരം നെറ്റികള്‍ ചുളിഞ്ഞ് തന്നെയിരിക്കട്ടെയെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് പി.എസ് ശ്രീധരന്‍ പിള്ള