Published On: Tue, Jan 9th, 2018

പച്ചമഞ്ഞള്‍ പുരട്ടൂ… സുന്ദരിയാകാം..

turmericസുന്ദരമായ ചര്‍മ്മം സ്വന്തമാക്കാന്‍ കൊതിക്കുന്നവര്‍ക്കായി പ്രകൃതി കരുതിവെച്ച ഔഷധമാണ് പച്ചമഞ്ഞള്‍. ഭൂമിക്കടിയിലെ പൊന്ന് എന്നറിയപ്പെടുന്ന മഞ്ഞളിന്റെ സൗന്ദര്യവിദ്യകള്‍ അറിയേണ്ടേ?

പച്ചമഞ്ഞളും ആര്യവേപ്പിലയും അരച്ചു മുഖത്തുപുരട്ടുന്നത് നിറം വര്‍ധിപ്പിക്കും.

ചര്‍മ്മം തിളങ്ങാന്‍ ഉറങ്ങുന്നതിന് മുമ്പ് പച്ചമഞ്ഞള്‍ അരച്ചു മുഖത്ത് പുരട്ടിയ ശേഷം രാവിലെ കഴുകിക്കളയാം.

മുഖക്കുരു അകറ്റാന്‍ പച്ചമഞ്ഞളും വേപ്പെണ്ണയും ചാലിച്ച് പുരട്ടി രണ്ടുമണിക്കൂറിന് ശേഷം കഴുകിക്കളയാം.

പച്ചമഞ്ഞള്‍ അരച്ചുപുരട്ടുന്നത് മുഖത്തെ പാടുകള്‍ മാറാന്‍ മികച്ച പ്രതിവിധിയാണ്.

തിളപ്പിക്കാത്ത പാലില്‍ പച്ചമഞ്ഞള്‍ അരച്ച് അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്ത് മുഖത്തു തേയ്ക്കുന്നത് നിറം വര്‍ധിപ്പിക്കും.

അമിത രോമവളര്‍ച്ച തടയാന്‍ പച്ചമഞ്ഞള്‍ അരച്ച് മുഖത്തുപുരട്ടി രണ്ട് മണിക്കൂറിനുശേഷം കഴുകിക്കളയാം.

മഞ്ഞള്‍പ്പൊടിയും പനിനീരും തൈരും യോജിപ്പിച്ച് പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ മാറ്റും.

പച്ചമഞ്ഞള്‍ ഇളനീരില്‍ അരച്ചു മുഖത്ത് പുരട്ടുന്നത് ചര്‍മ്മം മൃദുവാക്കും.

പച്ചമഞ്ഞളും പര്‍പടകപ്പുല്ലും ചേര്‍ത്തരച്ച് വെളിച്ചെണ്ണയില്‍ കാച്ചി തേക്കുന്നത് ചര്‍മ്മം സുന്ദരമാക്കും.

കടുകെണ്ണ ഉപയോഗിച്ച് മഞ്ഞള്‍ അരച്ചു മുഖത്തു പുരട്ടുന്നത് ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കും.

 

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

പച്ചമഞ്ഞള്‍ പുരട്ടൂ… സുന്ദരിയാകാം..