Published On: Fri, Mar 8th, 2019

ഏത്തപ്പഴം :പോഷകങ്ങളുടെ അക്ഷയഖനി

 

സ​മൃ​ദ്ധ​മാ​യി പൊട്ടാ​സ്യം അ​ട​ങ്ങി​യ ഒരു പഴമാണ് ഏത്തപ്പഴം . ര​ക്ത​സമ്മ​ർ​ദം നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മെ​ന്നു പ​ഠ​നങ്ങൾ തെളിയിക്കുന്നു . സോ​ഡി​യം കു​റ​വായതിനാലും കാ​ൽ​സ്യം, മ​ഗ്നീ​ഷ്യം, പൊട്ടാ​സ്യം എ​ന്നി​വ​ ഉള്ള​തി​നാ​ൽ ഏ​ത്ത​പ്പ​ഴം ബി​പി നി​യ​ന്ത്രി​ത​മാ​ക്കു​മെ​ന്ന് ഗ​വേ​ഷ​ക​ർ പറയുന്നു . അങ്ങനെ ഹൃ​ദ​യാ​ഘാ​തം, സ്ട്രോ​ക്ക്, മ​റ്റു ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. പൊട്ടാ​സ്യം ത​ല​ച്ചോ​റി​ലേ​ക്ക് ഓ​ക്സി​ജ​നെ​ത്തി​ക്കു​ന്ന​തി​നു ര​ക്ത​ചം​ക്ര​മ​ണ വ്യ​വ​സ്ഥ​യ്ക്കു സ​ഹാ​യ​ക​മാ​കു​ന്നു. ഹൃ​ദ​യ​മി​ടി​പ്പ് ആ​രോ​ഗ്യ​ക​ര​മാ​യ തോ​തി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​നും ശ​രീ​ര​ത്തി​ൽ ജ​ല​ത്തിന്‍റെ സം​തു​ല​നം നി​ല​നി​ർ​ത്തു​ന്ന​തി​നും പൊട്ടാ​സ്യ​ത്തിന്‍റെ സാ​ന്നി​ധ്യം സ​ഹാ​യ​കമാണ് . കൂടാതെ ബു​ദ്ധി​പ​ര​മാ​യ ക​ഴി​വു​ക​ൾ ഊ​ർ​ജ്വ​സ്വ​ല​മാ​ക്കി നി​ല​നി​ർ​ത്തു​ന്നതിനും സഹായകമാണ് .
ഏ​ത്ത​പ്പ​ഴ​ത്തി​ൽ ധാ​രാ​ളം ബി ​വി​റ്റാ​മി​നു​ക​ൾ അടങ്ങിയിട്ടുണ്ട് .​ ഇ​വ നാ​ഡി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താൻ സഹായിക്കുന്നു . പ​ഠ​ന​പ​ര​മാ​യ ക​ഴി​വു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്നതിനാൽ വിദ്യാർഥികൾ ഏ​ത്ത​പ്പ​ഴം ക​ഴി​ക്കു​ന്ന​തു ഗു​ണ​പ്ര​ദമാണ് . വി​റ്റാ​മി​നു​ക​ളാ​യ ബി6, ​സി, എ, ​ഡ​യ​റ്റ​റി നാ​രു​ക​ൾ, ബ​യോട്ടി​ൻ, കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്, മ​ഗ്നീ​ഷ്യം, സി​ങ്ക്, റൈ​ബോ​ഫ്ളാ​വി​ൻ, മാം​ഗ​നീ​സ്, ഇ​രു​ന്പ് തു​ട​ങ്ങി ധാ​രാ​ളം പോ​ഷ​ക​ങ്ങ​ളടങ്ങിയിട്ടുണ്ട് ഏത്തപ്പഴത്തിൽ.
ഇരുമ്പിന്റെ അംശം ധാ​രാ​ള​മ​ട​ങ്ങി​യ മ​റ്റു വി​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം വി​റ്റാ​മി​ൻ സി ​അ​ട​ങ്ങി​യ ഏ​ത്ത​പ്പ​ഴ​വും ശീ​ല​മാ​ക്കി​യാ​ൽ ക്ഷീ​ണം, ത​ല​വേ​ദ​ന, ശ്വാ​സം കിട്ടാ​തെ വ​രി​ക, ഹൃ​ദ​യ​താ​ള​ത്തി​ലെ ക്ര​മ​ര​ഹി​ത​മാ​യ അ​വ​സ്ഥ തു​ട​ങ്ങി വി​ള​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെട്ട ല​ക്ഷ​ണ​ങ്ങ​ൾ അ​ക​റ്റാം. വിറ്റമിൻ എ യും ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട് . ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും നി​ശാ​ന്ധ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നും വി​റ്റാ​മി​ൻ എ ​അ​ത്യ​ന്താ​പേ​ക്ഷി​തം. പ്രാ​യ​മാ​യ​വ​രി​ൽ അ​ന്ധ​ത​യ്ക്കു​ള​ള മു​ഖ്യ​കാ​ര​ണ​മാ​ണു മാ​കു​ലാ​ർ ഡീ​ജ​ന​റേ​ഷ​ൻ. അ​തി​നു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നി​ന് ഏ​ത്ത​പ്പ​ഴം ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

ഏ​ത്ത​പ്പ​ഴ​ത്തി​ലു​ള​ള protease inhibitors ആ​മാ​ശ​യ അ​ൾ​സ​റി​നി​ട​യാ​ക്കു​ന്ന ബാ​ക്ടീ​രി​യ​യി​ൽ അകറ്റുന്നു . വി​ള​ഞ്ഞു പാ​ക​മാ​യി പ​ഴു​ത്ത നാ​ട​ൻ ഏ​ത്ത​പ്പ​ഴം മ​ല​ബ​ന്ധം കു​റ​യ്ക്കു​ന്ന​തി​നും ഫ​ല​പ്ര​ദമാണ് . അ​തി​ലു​ള​ള ജ​ല​ത്തി​ൽ ല​യി​ക്കാ​ത്ത ത​രം നാ​രു​ക​ൾ കു​ട​ലി​ലൂ​ടെ മാ​ലി​ന്യ​ങ്ങ​ളു​ടെ നീ​ക്കം എ​ളു​പ്പ​മാ​ക്കു​ന്നു. വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ളെ​യും ഘ​ന​ലോ​ഹ​ങ്ങ​ളെ​യും ശ​രീ​ര​ത്തി​ൽ നി​ന്നു പു​റ​ന്ത​ള​ളു​ന്ന​തി​നും വളരെ നല്ലതാണ് .സ്വാ​ഭാ​വി​ക അ​ൻ​റാ​സി​ഡ് ആ​യി പ്ര​വ​ർ​ത്തി​ച്ച് ആ​മാ​ശ​യ​ത്തിന്‍റെ ഉ​ൾ​ഭി​ത്തി​യി​ൽ പ്ര​ത്യേ​ക ആ​വ​ര​ണം തീ​ർ​ത്ത് ആ​സി​ഡു​ക​ളി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്ന​തി​നാൽ ആ​മാ​ശ​യ അ​ൾ​സ​റി​ന് ഇ​ട​യാ​ക്കു​ന്ന അ​സി​ഡി​റ്റി​യും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന നെ​ഞ്ചെ​രി​ച്ചി​ലും മ​റ്റും ഒ​ഴി​വാ​ക്കു​ന്ന​തി​ന് ഏ​ത്ത​പ്പ​ഴംഉത്തമമാണ് .

കോം​പ്ല​ക്സ് കാ​ർ​ബോ​ഹൈ​ഡ്രേ​റ്റും സിം​പി​ൾ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റും അ​ട​ങ്ങി​യ അ​പൂ​ർ​വം ഫ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് ഏ​ത്ത​പ്പ​ഴം. കോം​പ്ല​ക്സ് കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് തു​ട​ർ​ച്ച​യാ​യി  ഊർജ്ജം  തരുമ്പോൾ  സിം​പി​ൾ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് അ​തി​വേ​ഗം ശ​രീ​ര​ത്തി​ന് ഊർജ്ജം  ല​ഭ്യ​മാ​ക്കു​ന്നു.​ര​ണ്ട് ഏ​ത്ത​പ്പ​ഴം ക​ഴി​ച്ചാ​ൽ ഒ​ന്ന​ര​ണി​ക്കൂ​ർ വ്യാ​യാ​മ​ത്തി​നു​ള​ള  ഊർജ്ജം  നേ​ടാം. ഇ​ട​നേ​ര​ങ്ങ​ളി​ലെ ഭ​ക്ഷ​ണ​മാ​യും ഏ​ത്ത​പ്പ​ഴം ക​ഴി​ക്കാം.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഏത്തപ്പഴം :പോഷകങ്ങളുടെ അക്ഷയഖനി