Published On: Wed, Jul 26th, 2017

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ചിത്രക്ക് യോഗ്യത ഇല്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍

 

chithra_0ന്യൂഡല്‍ഹി: മലയാളി കായികതാരം പി.യു ചിത്രക്ക് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത ഇല്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ചിത്രയുടെ പ്രകടനത്തില്‍ നിലവാരം ഇല്ലായിരുന്നുവെന്നും അത്‌ലറ്റിക് ഫെഡറേഷന്‍ വ്യക്തമാക്കി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയത് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതയായി പരിഗണിക്കാനാവില്ലെന്നും 4.28 സെക്കന്റ് കൊണ്ടാണ് ചിത്ര 1500 മീറ്റര്‍ മത്സരം പൂര്‍ത്തിയാക്കിയതെന്നും ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി. ചിത്രയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രയെ ഒഴിവാക്കിയതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് കേരളത്തില്‍ ഉണ്ടായത്. അതേസമയം ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ചിത്രയെ തഴഞ്ഞതില്‍ ദു:ഖമുണ്ടെന്ന് പി.ടി ഉഷ പ്രതികരിച്ചു. താന്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമല്ലെന്നും നിരീക്ഷക മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ചിത്രക്ക് യോഗ്യത ഇല്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍