Published On: Mon, Oct 23rd, 2017

കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന ഭക്ഷണങ്ങള്‍

tomatoes_carrots_garlic_ingredients_of_tomatoe_sauce_11-06-2011_13-04-23ശരീരത്തിന്റെ ആരോഗ്യത്തെ പാടെ തകര്‍ക്കുന്ന കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ സഹായിക്കുന്ന 5 ഭക്ഷണങ്ങള്‍ പരിചയപ്പെടാം.

വെളുത്തുള്ളി

കാന്‍സറിനെ പ്രതിരോധിക്കുന്ന സള്‍ഫര്‍ കോംപൗണ്ട്‌സ് വെളുത്തുള്ളിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തില്‍ ട്യൂമര്‍ വളരാനുള്ള സാധ്യത ഇല്ലാതാക്കുന്നു. വെളുത്തുള്ളി പതിവായി ഉപയോഗിക്കുന്നത് ആമാശയ കാന്‍സറിനെ പ്രതിരോധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
മുന്തിരി

മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റായ റെസ്‌വെരട്രോള്‍ കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുന്ന ഘടകമാണ്. ട്യൂമര്‍ പടരുവാനുള്ള സാധ്യതകളെ നശിപ്പിക്കുന്ന മുന്തിരി കരളിനെ കാന്‍സറില്‍ നിന്ന് സംരക്ഷിക്കുന്നു.

തക്കാളി

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീനും കരോട്ടീനും ശരീരത്തിന് ഗുണകരമാണ്. പതിവായി തക്കാളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കാന്‍സറിനെയും ഹൃദയരോഗങ്ങളെയും പ്രതിരോധിക്കും.

മഞ്ഞള്‍

ആന്റി ഓക്‌സിഡന്റായ കുര്‍കുമിന്‍ അടങ്ങിയ മഞ്ഞള്‍ ശരീരത്തിന് വളരെയധികം ഗുണകരമാണ്. ഇവ ട്യൂമറിന് കാരണമാവുന്ന കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.

കാരറ്റ്

കാന്‍സറിനെ പ്രതിരോധിക്കുന്ന പച്ചക്കറിയാണ് കാരറ്റ്. കാരറ്റില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനും ആന്റി ഓക്‌സിഡന്റുകളും കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.

 

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന ഭക്ഷണങ്ങള്‍