Published On: Mon, May 6th, 2019

അമേത്തിയില്‍ കോണ്‍ഗ്രസ് ബലം പ്രയോഗിച്ച്‌ വോട്ട് ചെയ്യിക്കുന്നു, രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി

അഞ്ചാം ഘട്ട വോട്ടെടുപ്പിലെ ശ്രദ്ധാ കേന്ദ്രമായ അമേത്തിയില്‍ വോട്ടുപിടുത്തമാണ് നടക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു . ഇത് സംബന്ധിച്ച്‌ ജനങ്ങള്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോയും പുറത്തു വിട്ടു. താമരയില്‍ വോട്ട് ചെയ്യാനാണ് താന്‍ ആഗ്രഹിച്ചതെന്നും എന്നാല്‍ പ്രിസൈഡിംഗ് ഓഫീസര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നെന്നും ഒരു വൃദ്ധ പറയുന്ന വീഡിയോ ഉള്‍പ്പെടെ വോട്ടര്‍മാര്‍ പരാതി പറയുന്ന വീഡിയോയും ബി.ജെ.പി ട്വിറ്ററിലൂടെ പുറത്തുവിട്ടു.അമേത്തിയിലെ ബൂത്തുകള്‍ കോണ്‍ഗ്രസ് പിടിച്ചടക്കിയെന്നും, ബൂത്തുകളില്‍ വോട്ടുപിടുത്തമാണ് നടക്കുന്നതെന്നും കേന്ദ്രമന്ത്രിയും അമേത്തിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനി പറഞ്ഞു.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

അമേത്തിയില്‍ കോണ്‍ഗ്രസ് ബലം പ്രയോഗിച്ച്‌ വോട്ട് ചെയ്യിക്കുന്നു, രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി