Published On: Fri, Sep 8th, 2017

വിദേശികള്‍ ഇന്ത്യയില്‍ ബീഫ് കഴിക്കണ്ട: അല്‍ഫോന്‍സ് കണ്ണന്താനം

 

alphonsjpgന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് വിനോദസഞ്ചാരത്തിന് വരുന്നവര്‍ സ്വന്തം രാജ്യത്തുനിന്ന് ബീഫ് കഴിച്ചശേഷം വന്നാല്‍ മതിയെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബീഫ് നിരോധനം ടൂറിസത്തെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂവനേശ്വറില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ബീഫ് വിഷയത്തില്‍ കണ്ണന്താനത്തിന്റെ നിലപാട്മാറ്റത്തിനെതിരെ വന്‍പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ബീഫ് കഴിക്കരുതെന്ന് ബി.ജെ.പി എവിടെയും നിര്‍ദേശിച്ചിട്ടില്ലെന്നും പാര്‍ട്ടി ആരുടെയും ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ഇടപെടാറില്ലെന്നും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

വിദേശികള്‍ ഇന്ത്യയില്‍ ബീഫ് കഴിക്കണ്ട: അല്‍ഫോന്‍സ് കണ്ണന്താനം