Published On: Tue, Oct 31st, 2017

വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്തെ മദ്യവില കൂടും; മദ്യക്കമ്പനികളുടെ കമ്മീഷന്‍ ഏഴുശതമാനം കൂട്ടാനും തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ മദ്യത്തിന് വില കൂടും. മദ്യവിതരണക്കമ്പനികള്‍ക്ക് കൂടുതല്‍ തുക നല്‍കാന്‍ ബീവറേജസ് കോര്‍പറേഷന്‍ തീരുമാനിച്ചതാണ് മദ്യനില കൂടാന്‍ കാരണം. മദ്യവിതരണ കമ്പനികള്‍ 15 ശതമാനം വില വര്‍ദ്ധനവാണ് ആവശ്യപ്പെട്ടത്. ശരാശരി 30 രൂപയോളമാണ് വില കൂട്ടുന്നത്.
സ്പിരിറ്റിന്റെ വില വര്‍ദ്ധനയും ജീവനക്കാരുടെ ശമ്പളത്തിലും വിതരണത്തിലുമുണ്ടായ വര്‍ദ്ധനവും ചൂണ്ടിക്കാട്ടിയാണ് മദ്യക്കമ്പനികള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടത്. പക്ഷെ കരാറിലുള്ള കമ്പനികള്‍ക്ക് നിലവില്‍ നല്‍കുന്നതിനേക്കാള്‍ ഏഴുശതമാനം കൂട്ടി നല്‍കാനാണ് ബെവ്‌ക്കോ തീരുമാനം. നവംബര്‍ ഒന്നിന് സംസ്ഥാനത്ത് മദ്യവില്‍പന ഇല്ലാത്തതിനാല്‍ വ്യാഴാഴ്ച മുതല്‍ പുതിയ വില നിലവില്‍ വരും.

                 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്തെ മദ്യവില കൂടും; മദ്യക്കമ്പനികളുടെ കമ്മീഷന്‍ ഏഴുശതമാനം കൂട്ടാനും തീരുമാനം