Published On: Thu, Feb 1st, 2018

വീണ്ടും മന്ത്രിസഭയിലേക്ക്; എ.കെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. ഫോണ്‍കെണി കേസില്‍ പരാതിക്കാരി പരാതി പിന്‍വലിച്ച സാഹചര്യത്തിലാണ് എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനായതും വീണ്ടും മന്ത്രിസ്ഥാനത്തേക്കുള്ള വഴിയൊരുങ്ങിയതും.
ഇന്ന് വൈകിട്ട് അഞ്ചിന് രാജ്ഭവനില്‍ ഗവര്‍ണര്‍ക്കു മുന്‍പാകെ സത്യവാചകം ചൊല്ലി അദ്ദേഹം മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തും. പരാതിക്കാരി പരാതി പിന്‍വലിച്ച സമയത്തു തന്നെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി രംഗത്ത് വന്നിരുന്നു. ശശീന്ദ്രന്‍ രാജിവച്ചതിനെ തുടര്‍ന്ന് മന്ത്രിയായ തോമസ്ചാണ്ടി ഹൈക്കോടതിയുടെ പ്രതികൂല പരാമര്‍ശത്തെ തുടര്‍ന്ന് രാജിവച്ചിരുന്നു.

Photo Courtesy : Google/ images are subject to copyright

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

വീണ്ടും മന്ത്രിസഭയിലേക്ക്; എ.കെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞ ഇന്ന്