Published On: Wed, Feb 21st, 2018

ഷുഹൈബ് വധം: സര്‍ക്കാര്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് എ.കെ ബാലന്‍

ak-balan-1.jpg.image.784.410കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് മന്ത്രി എ.കെ ബാലന്‍. നിലവിലെ അന്വേഷണത്തില്‍ ആര്‍ക്കും അസംതൃപ്തിയില്ലെന്നും പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണത്തില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ കേസിലെ പ്രതികളാരാണെന്ന് പുറത്തുനിന്നുള്ളവര്‍ തീരുമാനിക്കരുതെന്നും അത് കേസിനെ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google/ images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഷുഹൈബ് വധം: സര്‍ക്കാര്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് എ.കെ ബാലന്‍