Published On: Tue, Mar 6th, 2018

അട്ടപ്പാടിയില്‍ ആര്‍ക്കും പട്ടിണി കിടന്ന് മരിക്കേണ്ട സാഹചര്യമില്ലെന്ന് എ.കെ ബാലന്‍

 

ak-balan-1.jpg.image.784.410തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആര്‍ക്കും പട്ടിണി കിടന്ന് മരിക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ.കെ ബാലന്‍. അട്ടപ്പാടിയില്‍ എല്ലാ വീട്ടിലും മൂന്നുനാലു ദിവസത്തേക്കുള്ള ഭക്ഷണം സ്റ്റോക്കുണ്ടാവുമെന്നും മധുവിന്റെ മരണത്തിലേക്ക് നയിച്ചത് ഭക്ഷണം കിട്ടാത്ത പ്രശ്‌നമല്ലെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. മധുവിന്റേത് സാമ്പത്തികശേഷിയുള്ള കുടുംബമാണെന്നും മോഷ്ടിച്ച് ഭക്ഷണം കഴിക്കേണ്ട സ്ഥിതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. മധുവിന്റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തില്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് 16 പ്രതികളെ പിടികൂടിയെന്നും എ.കെ ബാലന്‍ പറഞ്ഞു. ഒരു പ്രതിയും രക്ഷപെടില്ലെന്നും 18.25 ലക്ഷം രൂപ നല്‍കി മധുവിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ഒരുസംഘം നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

അട്ടപ്പാടിയില്‍ ആര്‍ക്കും പട്ടിണി കിടന്ന് മരിക്കേണ്ട സാഹചര്യമില്ലെന്ന് എ.കെ ബാലന്‍